
കോഴിക്കോട് : പേരാമ്പ്രയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് (19) ആണ് മരിച്ചത്.
കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഓമേഘ എന്ന സ്വകാര്യ ബസ് ആണ് അപകടത്തിന് ഇടയാക്കിയത്. അബ്‌ദുൾ ജവാദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസിടിക്കുകയും തുടർന്ന് നിലത്തേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ്സിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു.
സംഭവ സ്ഥലത്ത് വെച്ചു തന്നെ യുവാവ് മരണപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇന്ന് ബസ്സുകളുടെ മത്സരയോട്ടത്തെ തുടർന്ന് മൂന്നോളം പേർക്കാണ് ജീവൻ നഷ്ട്ടമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ തൃശ്ശൂർ അയ്യന്തോളിൽ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ ബസിടിച്ച് എൽതുരുത്ത് സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു, ഉച്ചയ്ക്കുശേഷം കോഴിക്കോട് രാമനാട്ടുകര പന്തീരങ്കാവ് ബൈപ്പാസിൽ സ്വകാര്യ ബസ് ഇടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്നു വയോധികൻ മരണപ്പെട്ടു, ഈ അപകടങ്ങൾക്ക് പിന്നാലെയാണ് വൈകിട്ടോടെ പേരാമ്പ്ര കുറ്റ്യാടി റൂട്ടിൽ ബസ് കയറിയിറങ്ങി 19കാരന് ജീവൻ നഷ്ടമായത്.