video
play-sharp-fill

നഗരമധ്യത്തിലെ കുരുമുളക് സ്‌പ്രേ ആക്രമണവും മോഷണവും: രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി; ബാദുഷയെയും കൂട്ടാളിയെയും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

നഗരമധ്യത്തിലെ കുരുമുളക് സ്‌പ്രേ ആക്രമണവും മോഷണവും: രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി; ബാദുഷയെയും കൂട്ടാളിയെയും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: നഗരമധ്യത്തിൽ കൊറിയർ സർവീസ് സ്ഥാപനത്തിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (20) , വേളൂർ കൊച്ചുപറമ്പിൽ ബാദുഷ (20) എന്നിവരുടെ അറസ്റ്റാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ രേഖപ്പെടുത്തിയത്.

തുടർന്ന് രണ്ടു പ്രതികളെയും മോഷണം നടന്ന സ്ഥലത്തും വിവിധ സ്ഥലങ്ങളിലും എത്തിച്ചു തെളിവെടുത്തു. തുടർന്ന് രണ്ടു പേരെയും വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് നഗരമധ്യത്തിൽ തിരുവനക്കര പോസ്റ്റ് ഓഫിസ് റോഡിലെ എക്‌സ്പ്രസ് ബീസ് എന്ന കൊറിയർ സർവീസ് സ്ഥാപനത്തിൽ പ്രതികൾ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ആക്രമണം നടത്തി പണം കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈഎസ്പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് ബുധനാഴ്ച പുലർച്ചെയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പൊലീസ് സംഘം രണ്ടു പ്രതികളെയുമായി സ്റ്റേഷനിലേയ്ക്ക് വരുന്നതിനിടെ അഖിലിനു നെഞ്ചുവേദ അനുഭവപ്പെട്ടു. തുടർന്ന് ഇയാലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ പൊലീസ് പ്രതികൾ രണ്ടു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
തുടർന്ന് മോഷണം നടന്ന എക്‌സ്പ്രസ് ബീസ് എന്ന കൊറിയർ സർവീസ് സ്ഥാപനത്തിൽ പ്രതികളെ എത്തിച്ച് പൊലീസ് സംഘം പ്രതികളെ തെളിവെടുപ്പ് നടത്തി. സി.ഐ എം.ജെ അരുൺ്, എസ്.ഐ ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എം മനോജ്, സിവിൽ പൊലീസ് ഓഫിസർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടർന്ന് രണ്ടു പ്രതികളെയും പ്രതികൾ രക്ഷപെട്ട വഴിയിലും, ഇതിന് അടുത്തുള്ള ഹനുമാൻ സേവാ കേന്ദ്രത്തിലും, ഇവിടെ നിന്നും പ്രതികൾ രക്ഷപെട്ട പുതിയ തൃക്കോവിൽ ക്ഷേത്രത്തിന്റെ പരിസരത്തും, രക്ഷപെടുന്നതിനിടെ പ്രതികൾ സോഡാ കുടിച്ച കടയിലും അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ എത്തിച്ചത് അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഈ സ്ഥലങ്ങളിൽ എല്ലാം എത്തിയത്.