
ചെങ്ങളം (കുമരകം) : തിരുവാർപ്പ് ചെങ്ങളത്ത് യുവാക്കൾക്ക് നേരെ പെപ്പർ സ്പ്രേയും ഹെൽമറ്റ് ആക്രമണവും. ഞായറാഴ്‌ച വൈകിട്ട് 5.30ന് പഴയ മെറീന തീയേറ്ററിന് സമീപമാണ് സംഭവം. കുന്നുംപുറത്ത് വീട്ടിൽ സുമേഷ്, സുനിൽ, നെല്ലിപ്പള്ളി വീട്ടിൽ ഷിച്ചു എന്നിവർക്കാണ് പരിക്കേറ്റത്.
അച്ഛനും മകനും മകന്റെ സുഹൃത്തും ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്നും, മകൻ ആരോമൽ പെപ്പർ സ്പ്രേ അടിക്കുകയും പിതാവായ അഭിലാഷും മകൻന്റെ സുഹൃത്ത് ആകാശും ചേർന്ന് ഹെൽമറ്റ് ഉപയോഗിച്ച് തങ്ങളെ മർദ്ദിക്കുകയും ചെയ്തു എന്ന് ഷിച്ചു പറഞ്ഞു. സൈക്കിൾ മോഷണക്കേസിലെ പ്രതിയാണ് ആരോമൽ
എന്നും,ഇവർക്ക് കഞ്ചാവ് ഉപയോഗത്തിന്റെ പശ്ചാത്തലം ഉണ്ടെന്നും പരിക്കേറ്റവർ
ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെൽമറ്റ് ആക്രമണത്തിൽ സുമേഷിൻ്റെ മൂക്കിന് ഗുരുതര പരിക്കേറ്റു. പെപ്പർ സ്പ്രേ കണ്ണിൽ ഏറ്റതിനെ തുടർന്ന് സുമേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
സുനിൽ, ഷിജു എന്നിവർക്കും ഹെൽമറ്റ് ആക്രമണത്തിൽ ശരീരത്ത് വിവിധ ഭാഗങ്ങളിലായി ക്ഷതം ഏറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൂർണ്ണ വിവരങ്ങൾ അറിയില്ലന്ന് കുമരകം പോലീസ് സർക്കിൾ ഇൻസ്പെക്‌ടർ പറഞ്ഞു.