video
play-sharp-fill
പൊലീസുകാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച സംഘം പിടിയിൽ

പൊലീസുകാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച സംഘം പിടിയിൽ

ആലപ്പുഴ : വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ പൊലീസുകാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു കടന്നു കളയാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ല ശങ്കരമംഗലം വീട്ടില്‍ എം.രാഹുല്‍ (29), പത്തനംതിട്ട നിരണം മഠത്തില്‍ വീട്ടില്‍ ടി.സാജന്‍ (31) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.

ചേര്‍ത്തലയില്‍ വച്ചാണ് ബൈക്കില്‍ വരികയായിരുന്ന തൃപ്പുണിത്തുറ എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ ശരത് ബാബുവിനെ കാറിലെത്തിയ സംഘം സ്‌പ്രേ അടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group