
തൃപ്പൂണിത്തുറ: ചിട്ടി സ്ഥാപനത്തില്‍ മുഖം മറച്ച് എത്തിയ ശേഷം ഉടമയെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന കേസില്‍ യുവതി അറസ്റ്റില്‍.
പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീലയെ (36) ആണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. മുളക് സ്‌പ്രേ അടിച്ചു സ്ഥാപന ഉടമയെ മർദിച്ച ശേഷം പണവും സ്വർണാഭരണവും കവരുക ആയിരുന്നു.
പഴയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള പ്രീമിയർ ചിട്ടി ഫണ്ട്‌സ് എന്ന ചിട്ടി സ്ഥാപനത്തില്‍ കഴിഞ്ഞ 21നായിരുന്നു കവർച്ച നടന്നത്. രാവിലെ സ്ഥാപനം തുറന്നയുടൻ എത്തിയ ഫസീല ഉടമ കെ.എൻ.സുകുമാര മേനോന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിച്ചു. തുടർന്നു കസേര കൊണ്ട് മർദിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മേശവലിപ്പില്‍ വച്ചിരുന്ന 10,000 രൂപയും ഉടമയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നേകാല്‍ പവൻ മാലയും കവർന്ന ശേഷം കടന്നു കളയുകയായിരുന്നു. തുടർന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.



