അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിൽ പ്രകോപിതയായ സ്ത്രീ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; ഒരു കുഞ്ഞ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ കുടുംബത്തിന് പരിക്ക്

Spread the love

അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ യുവതിയുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗത്തില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ കുടുംബത്തിന് പരിക്ക്.

video
play-sharp-fill

ശനിയാഴ്ച വൈകുന്നേരം ഗോ റിയോ ബോട്ട് ടൂറിനിടെയാണ് ഈ സംഭവമുണ്ടായത്. ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ വിനോദസഞ്ചാരികള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുന്നതിന് മുമ്പ് യുവതി എല്ലാവരോടും ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. അവര്‍ പ്രകോപിതയായപ്പോള്‍ ബോട്ട് ഓപ്പറേറ്റര്‍ ബോട്ട് നിര്‍ത്തി അവര്‍ക്ക് ഇറങ്ങാന്‍ അവസരം നല്‍കി. ബോട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം ആ സ്ത്രീ യാത്രക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഒരു ചെറിയ കുട്ടി ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ടില്‍ നിന്ന് ഇറങ്ങിയശേഷം യുവതി അടുത്തുള്ള പാലത്തിലേക്ക് നീങ്ങുകയും ശേഷം ബാഗില്‍ നിന്ന് പെപ്പര്‍ സ്‌പ്രേ എടുത്ത് യാത്രക്കാര്‍ക്ക് നേരെ പ്രയോഗിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.