
ഇടുക്കി : ബെെസണ്‍വാലിയിൽ സർക്കാർ സ്കൂളില്‍ സഹപാഠികള്‍ക്കും സഹപാഠിയുടെ മാതാപിതാക്കള്‍ക്കും നേരേ പെപ്പർ സ്പ്രേ പ്രയോഗിച്ച് വിദ്യാർത്ഥി.
മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കള്‍ക്കു നേരേ പെപ്പർ സ്പ്രേ അടിക്കുന്നതിനിടെയാണ് മറ്റ് വിദ്യാർഥികളുടെ മുഖത്തും സ്പ്രേ പതിച്ചത്. 10 വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ബെസണ്‍വാലി സർക്കാർ സ്കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍വെച്ചായിരുന്നു സംഭവം. സ്കൂളിലേക്കെത്തിയതായിരുന്നു വിദ്യാർഥി. ഈ വിദ്യാർഥിക്ക് സ്കൂളിലെ സഹപാഠിയായ വിദ്യാർഥിനിയുമായി ഉണ്ടായിരുന്ന സൗഹൃദം ചോദ്യം ചെയ്യാൻ ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കളും എത്തിയിരുന്നു. ഇവർക്കു നേരേ കുരുമുളക് സ്പ്രേ പ്രയോഗിക്കുന്നതിനിടയിലാണ് അടുത്തുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മുഖത്തും സ്പ്രേ പതിച്ചത്. ഇവരെല്ലാം തന്നെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികളാണ്. സ്പ്രേ പതിച്ചതിനു പിന്നാലെ ഛർദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട വിദ്യാർഥികളെ ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നും അഞ്ചു വിദ്യാർഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ പിതാവ്, വിദ്യാർഥിയെ മർദിച്ചതായും ആരോപണമുണ്ട്. ഇരുകൂട്ടർക്കുമെതിരേ രാജാക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മേല്‍നടപടികളിലേക്ക് കടക്കുമെന്നാണ് രാജാക്കാട് പോലീസ് നല്‍കുന്ന വിവരം