video
play-sharp-fill

പേപ്പട്ടി ഭയത്തിൽ ഒരുനാട്: പാമ്പാടി പൂതകുഴിയിൽ പേപ്പട്ടി നിരവധി വളർത്തുമൃഗങ്ങളെ കടിച്ചതായി സംശയം: റബർ ടാപ്പിംഗ് നിലച്ചു:കുറുനരിയും തെരുവ് നായയും നാട്ടുകാരെ പേടിപ്പെടുത്തുന്നു

പേപ്പട്ടി ഭയത്തിൽ ഒരുനാട്: പാമ്പാടി പൂതകുഴിയിൽ പേപ്പട്ടി നിരവധി വളർത്തുമൃഗങ്ങളെ കടിച്ചതായി സംശയം: റബർ ടാപ്പിംഗ് നിലച്ചു:കുറുനരിയും തെരുവ് നായയും നാട്ടുകാരെ പേടിപ്പെടുത്തുന്നു

Spread the love

പാമ്പാടി: പേപ്പട്ടിശല്യത്തിൽ ഭയന്ന് ഒരു ഗ്രാമം.
പാമ്പാടി പഞ്ചായത്തിൽ പൂതകുഴി പ്രദേശത്ത് പട്ടിക്ക് പേപിടിച്ചു എന്ന വാർത്ത പരന്നതോടെ ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ. ഈ പ്രദേശത്ത് റബ്കോ ഫാക്ടറിക്ക് സമീപം എക്കറുകണക്കിന് സ്ഥലത്ത് ഫാക്ടറി മാലിന്യങ്ങൾ അലക്ഷ്യമായിതള്ളിയിരിക്കുകയാണ്. ഇവിടം തെരുവ് നായ്ക്കളുടെയു൦ കുറുനരികളുടെയു൦ വിഹാര കേന്ദ്രമാണ്.

ഇതിനുചുറ്റു൦ ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശമാണ് കുറുനരികളു൦ തെരുവ് നായ്ക്കളു൦ തമ്മിലുള്ള സംഘർഷം ഇവിടെ നിത്യ സംഭവമാണ്. സമീപ പ്രദേശങ്ങളിലെ വീടുകളിൽ വളർത്തിയിരുന്ന കൊഴികളെ കുറുനരികളു൦ തെരുവുനായ്ക്കളു൦ അകത്താക്കിയതിനാൽ വീടുകളിൽ മിച്ച൦ വരുന്ന ഭക്ഷണ സാധനങ്ങൾ പറമ്പുകളിൽ ഉപേക്ഷിക്കുകയാണ്.

ഇവ തിന്നാൻ തെരുവ് നായ്ക്കൾ വീടുകളിലേക്ക് എത്തുന്നു. അത്തരത്തിൽ എത്തിയ നായക്കാണ് പേവിഷബാധ ഉണ്ടോ എന്ന സംശയം ഉയർന്നത്. പട്ടിയെ പിടിച്ചു കൂട്ടിലടച്ച് നിരീക്ഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ കൊല്ലു എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിയെ കൂട്ടിലാക്കാൻ ഇതുവരെ സാധിച്ചില്ല. ഇതാണ് നാട്ടുകാരുടെ ഭീതിവർദ്ധിക്കാൻ കാരണ൦. തെരുവ് നായ്ക്കർ ധാരളമുള്ള ഈ പ്രദേശത്ത് എത്ര പട്ടികൾക്ക് പേവിഷബാധ ഉണ്ട് എന്ന് ആർക്കു൦ ഉറപ്പില്ല റബ്ബർ ടാപ്പിങ്ങ് ഉൾപ്പെടെ ഈ മേഖലയിൽ നിലച്ചിരിക്കുകയാണ്.

ആട്, പശു തുടങ്ങിയവയെ വളർത്തുന്ന കർഷകരു൦ ഭീതിയിലാണ്. ഈ സാഹജരൃത്തിൽ ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു