‘ജനങ്ങളെ ഭിന്നിപ്പിക്കുകയും വെറുപ്പും അക്രമണവും പ്രചരിപ്പിക്കുകയുമാണ് ബിജെപിയുടെ ആശയം; എന്നാല്‍ ജനങ്ങളെ ഒന്നിപ്പിച്ച്‌ വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കടകള്‍ തുറക്കുക എന്നതാണ് തങ്ങളുടെ ആശയം’ ; രാഹുല്‍ ഗാന്ധി

‘ജനങ്ങളെ ഭിന്നിപ്പിക്കുകയും വെറുപ്പും അക്രമണവും പ്രചരിപ്പിക്കുകയുമാണ് ബിജെപിയുടെ ആശയം; എന്നാല്‍ ജനങ്ങളെ ഒന്നിപ്പിച്ച്‌ വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കടകള്‍ തുറക്കുക എന്നതാണ് തങ്ങളുടെ ആശയം’ ; രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ 

ഡല്‍ഹി: രാജ്യത്തെ രണ്ടുമൂന്ന് കോടീശ്വരൻമാരുടെ ക്ഷേമത്തിന് വേണ്ടി മാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ വോട്ടുചെയ്യുക അദാനിയുടെ സര്‍ക്കാരിനല്ല, പാവപ്പെട്ട ജനങ്ങളുടെ സര്‍ക്കാരിനായിരിക്കുമെന്നും ബിജെപിയെ കുറ്റപ്പെടുത്തി രാഹുല്‍ പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരേ ഉയര്‍ന്ന പുതിയ നിക്ഷേപ ക്രമക്കേടില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു. റായ്പൂരിലെ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിന്റെ വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പ്രത്യയശാസ്ത്രത്തിന്റെ വിജയമാണ് കര്‍ണാടകയില്‍ ലഭിച്ചതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

‘ജനങ്ങളെ ഭിന്നിപ്പിക്കുകയും വെറുപ്പും അക്രമണവും പ്രചരിപ്പിക്കുകയുമാണ് ബിജെപിയുടെ ആശയം. എന്നാല്‍ ജനങ്ങളെ ഒന്നിപ്പിച്ച്‌ വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കടകള്‍ തുറക്കുക എന്നതാണ് തങ്ങളുടെ ആശയം.

ബിജെപി വെറുപ്പ് പടര്‍ത്തുന്ന ഇടങ്ങളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അത് മണിപ്പൂരോ അസമോ അല്ലെങ്കില്‍ കര്‍ണാടകയോ ആകട്ടെ. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിന് മുമ്ബ് ഞങ്ങള്‍ അഞ്ച് വാഗ്ദാനങ്ങള്‍ നല്‍കി. അവിടെയുള്ള മുഴുവൻ പാവപ്പെട്ട ജനങ്ങളും തങ്ങള്‍ക്ക് പിന്തുണ നല്‍കാൻ പൂര്‍ണ ശക്തിയോടെ രംഗത്തിറങ്ങി’, രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വേണ്ടിയാണ്. എന്നാല്‍, ബിജെപി പ്രവര്‍ത്തിക്കുന്നത് രണ്ടുമൂന്ന് കോടീശ്വരൻമാര്‍ക്ക് വേണ്ടി മാത്രമാണ്. അദാനിക്കെതിരേ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് രാജ്യത്തോടും ഛത്തീസ്ഗഢിലെ യുവാക്കളോടും മോദി വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നെല്ല് സംഭരണം വര്‍ധിപ്പിച്ച ഛത്തീസ്ഗഢ് സര്‍ക്കാരിനേയും രാഹുല്‍ പ്രത്യേകം പ്രശംസിച്ചു. സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് കൃത്യമായ വില കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. മറ്റേത് സംസ്ഥാനവുമായും താരതമ്യപ്പെടുത്തിയാലും ഛത്തീസ്ഗഢ് തന്നെയായിരിക്കും വിലയുടെ കാര്യത്തില്‍ മുൻപന്തിയിലെന്നും രാഹുല്‍ വ്യക്തമാക്കി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ചടങ്ങില്‍ പങ്കെടുത്തു.