മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ പിടിയിൽ; ഇവരിൽനിന്നും മ്ലാവിനെ വെടിവച്ച തോക്കും പ്രതികൾ സഞ്ചരിച്ച ജീപ്പും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു
തൃശൂർ: മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരെയാണ് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് നിന്ന് ഇവർ മ്ലാവിനെ വേട്ടയാടുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത ഉദ്യോഗസ്ഥർ രണ്ടുപേരെ അറസ്റ്റു ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന പുത്തൻചിറ സ്വദേശികളായ രണ്ടുപേർ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ നടത്തുന്നതായും സൂചനയുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ പക്കൽ നിന്ന് മ്ലാവിനെ വെടിവച്ച തോക്കും പ്രതികൾ സഞ്ചരിച്ച ജീപ്പും പിടിച്ചെടുത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Third Eye News Live
0