video
play-sharp-fill

ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: മൂന്ന് മലയാളികൾ അടക്കം ഏഴുപേർ പിടിയിൽ ; ഇവരുടെ രക്തസാമ്പിളുകൾ പരിശോധിച്ച സേഷം അറസ്റ്റ് രേഖപ്പെടുത്തും

ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: മൂന്ന് മലയാളികൾ അടക്കം ഏഴുപേർ പിടിയിൽ ; ഇവരുടെ രക്തസാമ്പിളുകൾ പരിശോധിച്ച സേഷം അറസ്റ്റ് രേഖപ്പെടുത്തും

Spread the love

സ്വന്തം ലേഖകൻ

പനാജി : ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് പരിശോധന. മൂന്നു മലയാളികൾ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദിൽഷാദ് (27), അജിൻ ജോയ് (20), നിധിൻ എൻഎസ് (32) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മലയാളികൾ.

സംഭവ സ്ഥലത്ത് വെച്ച് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മൂവരും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. ഇവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരിശോധനാ ഫലം വന്നശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് പിടിയിലായ മറ്റ് നാല് പേർ.