സ്വർണ്ണക്കൊള്ളയും കടബാധ്യതയും, കേരള ചരിത്രത്തില്‍ തിന്മയുടെ പ്രതീകമായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ

Spread the love

ചങ്ങനാശേരി: സ്വർണ്ണക്കൊള്ളയും കടബാധ്യതയും മൂലം കേരള ചരിത്രത്തില്‍ തിന്മയുടെ പ്രതീകമായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. സലിം.

video
play-sharp-fill

മെഡിസെപ് പ്രീമിയം തുക അന്യായമായി വർധിപ്പിച്ചതിനെതിരേ കെഎസ്‌എസ്പിഎ സംസ്ഥാനത്തെ ട്രഷറികള്‍ക്കു മുമ്പില്‍ ജനുവരി ഒന്നിന് നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ചങ്ങനാശേരി പെൻഷൻ ട്രഷറിയില്‍ നടന്ന സർവീസ് പെൻഷൻകാരുടെ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. അലിറാവുത്തർ അധ്യക്ഷനായിരുന്നു. യോഗത്തില്‍ കെഎസ്‌എസ്പിഎ ഭാരവാഹികളായ കെ. ദേവകുമാർ, ടി.എസ്. ഉണ്ണികൃഷ്ണൻ നായർ, അൻസാരി ബാപ്പു എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group