play-sharp-fill
ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടി:  പൊതുമരാമത്ത് വകുപ്പിൽ കൂട്ട സസ്പെൻഷൻ, 31 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടി:  പൊതുമരാമത്ത് വകുപ്പിൽ കൂട്ട സസ്പെൻഷൻ, 31 പേരെ സസ്പെൻഡ് ചെയ്തു

 

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂട്ട സസ്‌പെൻഷൻ. ക്രമക്കേട് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ്. 31 ഉദ്യോഗസ്ഥരെയാണ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി.

 

പൊതുമരാമത്ത് വകുപ്പിലെ 47 ഉദ്യോഗസ്ഥർക്ക് ക്ഷേമ പെൻഷൻ കൈപ്പറ്റിയതായി ധനകാര്യ വകുപ്പ് കണ്ടെത്തി. എന്നാൽ ഇതിൽ 15 പേർ മറ്റ് വകുപ്പുകളിലേക്ക് മാറുകയും ഒരാൾ വിരമിച്ചെന്നും കണ്ടെത്തിയതിനാൽ ശേഷിക്കുന്ന 31 പേർക്കെതിരെ നടപടിയെടുത്തത്.

 

ഇവരിൽ നിന്ന് 18 ശതമാനം പലിശയോടെ അവർ കൈക്കലാക്കിയ പണം തിരിച്ചുപിടിക്കാനുള്ള തീരുമാനവും ധനവകുപ്പ് ഉത്തരവിട്ടിരുന്നു. അതും നടപ്പിലാക്കിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാവരോടും വിശദീകരണവും ചോദിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group