
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍തുകവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ആലോചന. ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന.ഇക്കാര്യം ഈ മാസം തന്നെ പ്രഖ്യാപിക്കും. പങ്കാളിത്ത പെന്‍ഷന്‍പിന്‍വലിച്ചേക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേഡ്പെന്‍ഷന്‍ സ്‌കീം പ്രഖ്യാപിക്കാനും ആലോചന. സ്‌കീമിന്റെ വിശദാംശങ്ങള്‍തയാറാക്കി അവതരിപ്പിക്കും.
നിയമസഭാതിരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷന്‍ വീണ്ടും ഉയര്‍ത്തിയേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തഅനുവദിക്കുന്നതും ശമ്പളപരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. നാലു ശതമാനംഡിഎഅനുവദിക്കുന്നതാണ്പരിഗണനയില്‍.
നവംബറിലെയോഡിസംബറിലയോശമ്പളത്തില്‍ലഭിക്കുന്നതരത്തിലാകും പ്രഖ്യാപനം. ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതുംപരിഗണനയിലുണ്ട്. കമ്മീഷന്‍ തന്നെ വേണമെന്ന് സിപിഎമ്മിന്റെ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group