പെൻഷൻ വാങ്ങുന്നവര്‍ക്കുള്ള അറിയിപ്പ്; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ആറ് മാസം നീട്ടി

Spread the love

തിരുവനന്തപുരം: കേരളത്തില്‍ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ക്കുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.

video
play-sharp-fill

ഈ കാലാവധിയില്‍ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ തടയരുതെന്ന് മന്ത്രി വകുപ്പിന് നിർദ്ദേശിച്ചു.

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍, ഒരിക്കല്‍ പോലും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുമ്പ് ഈ സർട്ടിഫിക്കറ്റുകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആയിരുന്നു. 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേർ മാത്രം ഈ സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ ശേഷിച്ചിട്ടുണ്ട്.