video
play-sharp-fill
സർക്കാരിന് വിജിലൻസിന്റെ ശുപാർശ ; പണം തട്ടിയെടുക്കാനും ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനും ശ്രമിച്ചു ; സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിയെടുത്ത ഗസറ്റഡ് പദവിയിലടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടും ; അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും കേസെടുക്കും

സർക്കാരിന് വിജിലൻസിന്റെ ശുപാർശ ; പണം തട്ടിയെടുക്കാനും ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനും ശ്രമിച്ചു ; സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിയെടുത്ത ഗസറ്റഡ് പദവിയിലടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടും ; അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും കേസെടുക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാവങ്ങള്‍ക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിയെടുത്ത ഗസറ്റഡ് പദവിയിലടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാമെന്ന് വിജിലൻസ് സർക്കാരിന് ശുപാർശ നല്‍കി. മനഃപൂർവ്വമല്ലാതെയും കൃത്രിമ രേഖകളുണ്ടാക്കാതെയും അബദ്ധത്തിലും പെൻഷൻ വാങ്ങിയവർക്ക് പലിശ സഹിതം പണം തിരിച്ചടയ്ക്കാം. അല്ലാത്തവർക്കെതിരെ അഴിമതിക്കും സാമ്ബത്തിക കുറ്റകൃത്യത്തിനും കേസെടുക്കണം. സർക്കാർ പണം തട്ടിയെടുക്കാനും ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനുമാണ് ഇത്തരക്കാർ ശ്രമിച്ചതെന്നും ശക്തമായ നടപടികളെടുക്കുമെന്നും വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത പറഞ്ഞു.

അതിനാല്‍ സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ അന്വേഷണം ആവശ്യമാണെന്ന് വിജിലൻസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ പെൻഷന് പുറമെ, ഉച്ചഭക്ഷണ പദ്ധതിയിലും സിവില്‍സപ്ലൈസിലുമടക്കം മറ്റ് വകുപ്പുകളിലെ പദ്ധതികളിലും ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. പെൻഷൻ അനധികൃതമായി തട്ടിയെടുത്തതെങ്ങനെയെന്നും വിജിലൻസ് പരിശോധിക്കും. എത്രത്തോളം പണം നഷ്ടമായെന്നും കണ്ടെത്തണം. ഇതിനായി ധനവകുപ്പിന്റെ പക്കലുള്ള രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്. സർക്കാർ ജോലി കിട്ടുംമുൻപ് വിധവ, വികലാംഗ പെൻഷൻ വാങ്ങിയിരുന്നവർ ജോലികിട്ടിയ ശേഷം പെൻഷൻ തുടർന്നും വാങ്ങുന്ന കേസുകളും പ്രത്യേകം കണ്ടെത്തും.

ത്രിതല പരിശോധനയ്ക്ക് ശേഷമാണ് സാമൂഹ്യസുരക്ഷാപെൻഷന് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നത്. അപേക്ഷ ലഭിച്ചാല്‍ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ ഫീല്‍ഡ് വെരിഫിക്കേഷൻ നടത്തണം.തുടർന്ന് വില്ലേജ് ഓഫീസർ വാർഷികവരുമാനം സർട്ടിഫൈ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയാണ് ഗുണഭോക്താവിന്റെ പട്ടിക സർക്കാരിന് കൈമാറുന്നത്.

വർഷാവർഷം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവരുടെ അർഹത മസ്റ്ററിംഗ് നടത്തി പുനരാവർത്തിച്ച്‌ ഉറപ്പാക്കണമെന്നാണ് ചട്ടം. രണ്ടേക്കറിലധികം കൃഷിഭൂമിയുള്ളവർക്കും 2000ച.അടിയിലേറെ വലിപ്പുമുള്ളവീടുള്ളവർക്കും 1000സി.സി.യിലേറെയുള്ള മോട്ടോർവാഹനമുള്ളവർക്കും ഒരുലക്ഷത്തിലേറെ രൂപ കുടുംബവാർഷികവരുമാനമുളളവർക്കും സാമൂഹ്യപെൻഷന് അർഹതയില്ല.