
തിരുവനന്തപുരം: പെൻഷൻകാരുടെ വിവരങ്ങള്‍ ചോർത്തിയെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈൻ സാമ്പത്തികത്തട്ടിപ്പ്.
മുതിർന്ന പൗരന്മാരെ ഫോണില്‍ വിളിച്ച് പെൻഷൻ വിവരങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ച് ഒടിപി ചോർത്തിയാണ് തട്ടിപ്പ്. പെൻഷൻകാരുടെ വിവരങ്ങള്‍ പൂർണരൂപത്തില്‍ തട്ടിപ്പുകാരിലേക്ക് എങ്ങനെയെത്തി എന്നതുസംബന്ധിച്ച് സൈബർ ക്രൈം വിഭാഗം പരിശോധിക്കുന്നുണ്ട്.
കേന്ദ്രപെൻഷന് ആവശ്യമായിവരുന്ന ‘ജീവൻ പ്രമാണ്‍ പത്ര’യുടെ പേരിലാണ് തട്ടിപ്പ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ ഒട്ടേറെ പരാതികളാണ് സൈബർ ക്രൈം വിഭാഗത്തിന് ലഭിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ഓണ്‍ലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളുമായി സംസ്ഥാനത്ത് ദിവസം 2000 മുതല്‍ 2500 വരെ ഫോണ്‍കോളുകള്‍ എത്തുന്നുണ്ടെന്ന് സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു. ഇതില്‍ 125-ഓളം കോളെങ്കിലും കേസായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. പരാതികളില്‍ 90 ശതമാനവും ഒരു ലക്ഷം രൂപയില്‍താഴെ പണം നഷ്ടപ്പെടുന്നവയാണ്.