
തിരുവനന്തപുര: ക്ഷേമ പെന്‍ഷന്‍ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് വിവരം. സർക്കാർ ഓഗസ്റ്റ് 19ന് 2000 കോടി രൂപ കടമെടുക്കുമെന്നും അതിന് പിന്നാലെ 20 മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ആരംഭിക്കുമെന്നുമാണ് വിവരം.
ജൂലൈ 1 ന് റിസര്‍വ് ബാങ്കിന്റെ ഇ കുബേര്‍ പ്ലാറ്റ്‌ഫോം വഴി കടമെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
ഈ പെൻഷനോടൊപ്പം കുടിശികയായ ഗഡുവും നൽകാൻ സാധ്യതയുണ്ട്. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനായി രൂപീകരിച്ച സ്ഥാപനത്തിന് സർക്കാർ നൽകാനുള്ളത് ഏകദേശം 23,000 കോടി രൂപയാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്നവർക്ക് കഴിഞ്ഞ ആറുമാസമായി പ്രതിഫലം ലഭിച്ചിട്ടില്ലെന്ന വിവരവും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ ഏകദേശം 62 ലക്ഷം പേർ പ്രതിമാസം 1,600 രൂപ വീതം പെൻഷൻ ലഭിക്കുന്നവരാണ്. ഇവരിൽ 26 ലക്ഷത്തിലധികം പേരുടെ അക്കൗണ്ടിലേക്കാണ് നേരിട്ട് തുക എത്തുക. ശേഷിക്കുന്നവർക്ക് സഹകരണബാങ്കുകളുടെ സംവിധാനത്തിലൂടെ വീടുകളിൽ എത്തിച്ചുനൽകും. ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 8.46 ലക്ഷം ഗുണഭോക്താക്കൾക്ക് കേന്ദ്ര വിഹിതം കേന്ദ്രസർക്കാരാണ് നൽകുന്നത്. ഓണത്തിന് മുമ്പ് എല്ലാവരുടെയും അക്കൗണ്ടുകളിൽ തുക ക്രെഡിറ്റ് ചെയ്യണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.