ഈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതല്‍; 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും

Spread the love

ഈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതല്‍ നടക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെൻഷൻ ലഭിക്കുന്നത്.ഇതിനായി 813 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു.പെൻഷൻ കുടിശ്ശികയില്‍ ഇനി ശേഷിക്കുന്നത് ഒരു ഗഡു കൂടിയാണ്.

video
play-sharp-fill

26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടില്‍ തുക എത്തുമ്പോൾ, ബാക്കിയുള്ളവർക്ക്‌ സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയുമാണ് പെൻഷൻ കൈമാറുന്നത്. ഒരാഴ്ച കൊണ്ട് പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നും ധനമന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്.