പെൻഷൻ തുകയായ ആയിരം രൂപയ്ക്ക് വേണ്ടി വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കാട്ടിൽ തള്ളി: മണിമലയിൽ നടന്നത് അതിക്രൂരമായ കൊലപാതകം; പ്രതി പൊലീസ് പിടിയിലായി; പ്രതിയെ പിടികൂടിയത് ഓട്ടോഡ്രൈവർമാരുടെ മിടുക്ക്

പെൻഷൻ തുകയായ ആയിരം രൂപയ്ക്ക് വേണ്ടി വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കാട്ടിൽ തള്ളി: മണിമലയിൽ നടന്നത് അതിക്രൂരമായ കൊലപാതകം; പ്രതി പൊലീസ് പിടിയിലായി; പ്രതിയെ പിടികൂടിയത് ഓട്ടോഡ്രൈവർമാരുടെ മിടുക്ക്

ക്രൈം ഡെസ്‌ക്
കോട്ടയം: പെൻഷൻ തുകയായ ആയിരം രൂപ തട്ടിയെടുക്കാൻ വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാട്ടിൽ തള്ളിയ കേസിലെ പ്രതിയെ ഓട്ടോ ഡ്രൈവർമാരുടെ മിടുക്കിനെ തുടർന്ന് പിടികൂടി. മണിമല മൂങ്ങാനി പുളിക്കപീടികയിൽ തോമസ് (ബേബി 88) നെ റബർ തോട്ടത്തിലെത്തിച്ച് മദ്യം നൽകി മയക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് ഓട്ടോ ഡ്രൈവമാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. കേസിലെ പ്രതിയായ കട്ടപ്പന വള്ളക്കടവ് കോളനിയിൽ വിൽസണിനെ (36) മണിമല സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാർ ചേർന്ന് പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് അതിക്രൂരമായ കൊലപാതകം നടന്നത്. പ്രതിയായ വിൽസൺ മണിമല ടൗണിലെ കൂലിപ്പണിക്കാരനാണ്. തോമസുമായി കുറച്ച്് നാളുകളായി വിൽസണിന് പരിചയമുണ്ട്. ചൊവ്വാഴ്ച രാവിലെ തോമസ് ബാങ്കിൽ നിന്നും പെൻഷൻ തുക പിൻവലിക്കാൻ പോയി. അടുപ്പം നടിച്ച് പ്രതിയായ വിൽസണും ഒപ്പം കൂടി. ബാങ്കിൽ എത്തി തുക പിൻവലിച്ച ശേഷം ഇരുവരും പുറത്തിറങ്ങി. ഈ സമയം തോമസിനെ വിൽസൺ മദ്യപിക്കുന്നതിനായി ക്ഷണിച്ചു.
കയ്യിലിരിക്കുന്ന പണം ലക്ഷ്യമിട്ടായിരുന്നു വിൽസൺ തോമസിനെ മദ്യപിക്കുന്നതിനായി ക്ഷണിച്ചത്. തുടർന്ന് റബർതോട്ടത്തിൽ എത്തിച്ച ശേഷം വിൽസൺ തോമസിന് മദ്യം നൽകി. മദ്യം കഴിച്ച തോമസിന്റെ പിന്നിലൂടെ എത്തിയ വിൽസൺ ഇയാളുടെ കഴുത്തിൽ കുരുക്ക് മുറുക്കി തോമസിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഇതിനിടെ ബാങ്കിൽ പോയ തോമസിനെ കാണാനില്ലെന്ന് കാട്ടി മകൻ സാബു തോമസ് മണിമല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോഡ്രൈവർമാർ തോമസിനൊപ്പം വിൻസന്റിനെ കണ്ടതായി മൊഴി നൽകിയിരുന്നു. ഇത് അനുസരിച്ച് വിൻസന്റിനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മണിമല ബസ് സ്റ്റാൻഡിൽ വിൻസന്റ് എത്തി. ഇതോടെ ഓട്ടോഡ്രൈവർമാർ ചേർന്ന് വിൻസന്റിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിൻസന്റ് കുറ്റം സമ്മതിക്കുകയായിരുന്നു.  മണിമല സി. ഐ അശോക് കുമാർ , എസ്.ഐ രഗീഷ് കുമാർ എന്നിവർ ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിൽസൺ കുറ്റം      സമ്മതിക്കുകയായിരുന്നു .
തോമസിന്റെ സംസ്‌കാരം വ്യാഴാഴ്ച  രാവിലെ പത്തിന് മണിമല ഹോളിമെയ്‌ജൈ ഫൊറോനാ പള്ളിയിൽ നടക്കും . ഭാര്യ ത്രേസ്യാമ്മ പാല പുഞ്ചകുന്നേൽ കുടുംബം . മക്കൾ ബേബി , റൂബി , ജെസി ,റാണി , സാബു , മിനി , ജോർജുകുട്ടി . മരുമക്കൾ   കുഞ്ഞുമോൾ , റോബിൻ , തോമസുകുട്ടി , തോമസ് ,റീന ,സജീവ് ,ഷിനി