പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അവശനിലയിൽ; വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട നിരാഹര സമരപ്പന്തലിൽ പെൺസ്വരം ഇടറുന്നു
സ്വന്തം ലേഖകൻ
പാലക്കാട് : പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അവശനിലയിൽ. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നിരാഹാര സമരത്തിലാണ് ഗോമതി.
വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപമാണ് അനിശ്ചിതകാല സത്യഗ്രഹം തുടരുന്നത്. വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനാ പ്രവര്‍ത്തകരും പിന്തുണയുമായെത്തുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യനില വഷളായ ഗോമതിയെ പരിരോധിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടും, ആരോഗ്യ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്നുള്ള പരാതികൾ ഉയരുന്നുണ്ട്. നിരാഹാര സമരം ആറാം ദിനം പിന്നിട്ടതോടെയാണ് ഗോമതി അവശയായത്. ഗോമതിയെ ഉടൻ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കാൻ സാധ്യതയുണ്ട്.
Third Eye News Live
0