കാട്ടിൽ കരിയില കൂട്ടിയിട്ട് അതിനു മുകളിൽ പായ വിരിച്ച് കിടന്നു: വിശപ്പടക്കിയത് മരച്ചീനി ചുട്ടുതിന്ന്: പന്തളത്ത് നിന്ന് സ്‌കൂള്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ നിർണായക വിവരങ്ങൾ പുറത്ത്
പത്തനംതിട്ട: പന്തളത്ത് സ്‌കൂള്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.
പിടിയ്ക്കപ്പെടാതിരിക്കാൻ പ്രതി നടത്തിയ തന്ത്രപരമായ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ കാട്ടില്‍വച്ചാണ് പ്രതിയും 20 കാരനുമായ ശരണ്‍ ഉപദ്രവിച്ചിരിക്കുന്നത്.
ഈ മാസം 20 ന് ആയിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ പോലീസില്‍ പരാതി നല്‍കിയതോടെ 12 അംഗ പോലീസ് സംഘം അന്വേഷിച്ചിറങ്ങി. ഇതിനിടെയാണ് ശരണിനെയും കാണാനില്ലെന്ന വിവരം പോലീസ് അറിഞ്ഞത്. ഇതോടെ ഇയാള്‍ക്കൊപ്പമാണ് കുട്ടി എന്ന നിഗമനത്തില്‍ പോലീസ് എത്തിയ്ക്കുകയായിരുന്നു.
ഇയാളുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ചെങ്കിലും കാര്യമായ വിവരം പോലീസിന് ലഭിച്ചില്ല. ഇതിനിടെ പോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ ചെങ്ങന്നൂർ എത്തിയെന്ന് വ്യക്തമാകുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും എവിടെ പോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. ഇതോടെ പോലീസ് ഇരുവരുടെയും ഫോട്ടോ പുറത്തുവിട്ടു. ഇത് കണ്ടതോടെ പോലീസ് തന്നെ തിരയുന്നുവെന്ന് ശരണ്‍ മനസിലാക്കുകയായിരുന്നു. ഇതോടെ പിടിയ്ക്കപ്പെടാതിരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് തിരയുന്നുവെന്ന് മനസിലാക്കിയതോടെ പെണ്‍കുട്ടിയെ ഇയാള്‍ കാട്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം നാട്ടില്‍ തന്നെ താൻ ഉണ്ടെന്ന് വ്യക്തമാക്കാൻ ശരണ്‍ സിസിടിവിയുള്ള സ്ഥലങ്ങളിലൂടെ നടന്നു. ഈ വിവരം പോലീസിന്റെ പക്കലും എത്തി.
സുഹൃത്ത് വഴിയാണ് ഇയാള്‍ കാട്ടിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. ഭക്ഷണത്തിനായി ശരണ്‍ സുഹൃത്തിന്റെ വീട്ടിലേക്ക് ഒരിക്കല്‍ എത്തിയപ്പോള്‍ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. പോലീസ് പിന്നാലെ സ്ഥലത്ത് എത്തിയതോടെ ശരണ്‍ ആറ്റിലേക്ക് ചാടി. ഇവിടെ വച്ച് ശരണിന് നീർനായയുടെ കടിയേറ്റു. ഇതോടെ ആറിന് തീരത്തെ ആഞ്ഞിലി മരത്തില്‍ കയറി ഇരിക്കുകയായിരുന്നു. ഇവിടെ നിന്നും രാത്രി ഇറങ്ങി കാട്ടിലേക്ക് പോയി.
വെണ്‍മണിയിലെ കാട്ടിനുള്ളിലാണ് കുട്ടിയെ ഇയാള്‍ പാർപ്പിച്ചിരുന്നത്. ഇവിടെ ആളുകളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് പ്രദേശവാസികളില്‍ ചിലർ പോലീസിനോട് പറഞ്ഞിരുന്നു. ഇതോടെ പോലീസ് എത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയെ കണ്ടത്.
പന ഓലകള്‍ കൊണ്ട് ചതുരത്തില്‍ മറച്ച സ്ഥലത്ത് ആയിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പാർപ്പിച്ചിരുന്നത്. ഇവിടെ കരിയിലകള്‍ കൂട്ടിയിട്ട് ഇതിന് മുകളിലായി പായയും ബെഡ്ഷീറ്റും വിരിച്ചു. ഇവിടെവച്ചായിരുന്നു ഉപദ്രവം. പല തവണ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. മരച്ചീനി ഉള്‍പ്പെടെ ചുട്ടുതിന്നായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.