പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചോക്ലേറ്റ് നൽകി വശത്താക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം: പീഡിപ്പിച്ച ശേഷം വിൽക്കാനുള്ള നീക്കം പൊളിച്ചടുക്കിയത് നാട്ടുകാരും പോലീസും: 2 പേർ അറസ്റ്റിൽ

Spread the love

കൈമൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ മാലിന്യം ശേഖരിക്കുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
.ബിഹാറിലെ കൈമൂരിലെ ഭാഭുവ നഗരത്തിലെ വി-മാർട്ട് സ്ട്രീറ്റിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.

ഇവിടെ മാലിന്യം ശേഖരിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിച്ച്‌ പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.ഗ്രാമവാസികളുടെ ജാഗ്രതയും പോലീസിൻ്റെ സമയോചിതമായ

ഇടപെടലുമാണ് പെണ്‍കുട്ടികള്‍ക്ക് രക്ഷയായത്.
പെണ്‍കുട്ടികളെ സുരക്ഷിതമായി വീണ്ടെടുക്കുകയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ ഇരുവരും തെരുവില്‍ മാലിന്യം ശേഖരിക്കുന്നവരാണ്. ചോക്ലേറ്റ് നല്‍കി പെണ്‍കുട്ടികളെ വശീകരിച്ച്‌ കൂടെ കൊണ്ടുപോകാൻ ശ്രമിച്ച ഇവർ ,ലഹരി ശ്വസിച്ച്‌ ബോധരഹിതരാക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പോലീസ് ഉടൻ നടപടി സ്വീകരിച്ച്‌ പെണ്‍കുട്ടികളെ വീണ്ടെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി ഭാഭുവ ഡിഎസ്പി ശിവ് ശങ്കർ കുമാർ പറഞ്ഞു. പ്രതിയില്‍ നിന്ന് ലഹരി ഗുളികയും കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ നേരത്തെ തന്നെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രണ്ട് പ്രതികളും ഭാഭുവ നഗരത്തിലെ പഴയ പോലീസ് സ്റ്റേഷന് സമീപമാണ് താമസിക്കുന്നത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് മാലിന്യം ശേഖരിച്ച്‌ പെണ്‍കുട്ടികളെ ഇരകളാക്കുകയായിരുന്നു ഇവർ. പ്രതികള്‍ പെണ്‍കുട്ടികളെ അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കാനും , തുടർന്ന് പണത്തിനു വേണ്ടി വില്‍ക്കാനാണ് പദ്ധതി ഇട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.