video
play-sharp-fill

ജീവന്‍ രക്ഷിച്ച മനുഷ്യനെ കാണാന്‍ എല്ലാ വര്‍ഷവും 8000 കിലോമീറ്റര്‍ നീന്തിയെത്തുന്ന പെന്‍ഗ്വിന്‍

ജീവന്‍ രക്ഷിച്ച മനുഷ്യനെ കാണാന്‍ എല്ലാ വര്‍ഷവും 8000 കിലോമീറ്റര്‍ നീന്തിയെത്തുന്ന പെന്‍ഗ്വിന്‍

Spread the love

സ്വന്തംലേഖകൻ

71 കാരനായ മത്സ്യത്തൊഴിലാളി ജാവോ പെരെര ഡിസൂസ 2011ലാണ് ജിഞ്ജീ എന്ന പെന്‍ഗ്വിനെ ആദ്യമായി കാണുന്നത്. അന്ന് ജിഞ്ജീ മണ്ണില്‍ പുതഞ്ഞ് മരണത്തോട് മല്ലിട്ട് കിടക്കുകയായിരുന്നു. 11 മാസം നീണ്ട ഡിസൂസയുടെ പരിചരണത്തിലൂടെ ജിഞ്ജീ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീടൊരു ദിവസം അവനെ കാണാതായി. ഇനി ആ പെന്‍ഗ്വിന്‍ തിരിച്ചുവരില്ലെന്ന് ഡിസൂസയോട് എല്ലാവരും പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ജിഞ്ജീ തിരിച്ചുവന്നു, ഡിസൂസയെ കാണാന്‍. തന്റെ സ്‌നേഹവും നന്ദിയും പങ്കുവെച്ചു. പിന്നീടങ്ങോട്ട് എല്ലാ വര്‍ഷവും ജിഞ്ജീ ഡിസൂസയെ കാണാന്‍ വരുന്നത് പതിവായി. 8000 കിലോമീറ്റര്‍ നീന്തിയാണ്ജിഞ്ജീ ഡിസൂസയെ കാണാന്‍ വരുന്നത് എന്നത് മറ്റൊരു അതിശയം. ഈ പെന്‍ഗ്വിന്‍ എന്റെ സ്വന്തം കുഞ്ഞിനെ പോലെയാണ്. അവന്‍ എന്നെയും സ്‌നേഹിക്കുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവനെ തൊടാന്‍ എന്നെ മാത്രമേ സമ്മതിക്കുകയുള്ളൂ. മറ്റാരും അടുത്ത് ചെല്ലാന്‍ അവന്‍ സമ്മതിക്കില്ല. ആരെങ്കിലും അടുത്ത് ചെന്നാല്‍ അവന്‍ അവരെ കൊത്തിയകറ്റും. ജിഞ്ജീ എന്റെ മടിയില്‍ കിടക്കും. ഞാന്‍ ഭക്ഷണം കൊടുത്താല്‍ കഴിക്കും ”, ഡിസൂസ പറഞ്ഞു.