
പീരുമേട്ടിലെ തേയില തോട്ടങ്ങളിൽ റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാരെന്ന് റിപ്പോർട്ട്
സ്വന്തം ലേഖിക
കുമളി: റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാർ പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളിൽ തൊഴിലാളികളെന്ന വ്യാജേന ഒളിവിൽ താമസിക്കുന്നതായി സൂചന. ഇക്കാര്യം ട്രേഡ് യൂണിയൻ സംഘടനകൾ ഉൾപ്പെടെ സ്ഥിരീകരിക്കുന്നു.
സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവരങ്ങൾ നൽകിയിട്ടും നടപടിയില്ലെന്നാണ് ഇവരുടെ പരാതി. കൃത്രിമ തിരിച്ചറിയൽ രേഖകൾ നൽകി തോട്ടം തൊഴിലാളികളായി താലൂക്കിലെ ഉൾഗ്രാമങ്ങളിൽ ഒളിച്ച് താമസിക്കുന്നവരിൽ ഭീകരർ ഉൾപ്പെടെയുള്ളവരുണ്ടെന്നാണ് പലരും പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിലെ ഏജന്റുമാർ മുഖേനയാണ് തോട്ടങ്ങളിൽ ഒളിവിൽ താമസിക്കാൻ അവസരം ഒരുക്കുന്നത്. തൊഴിലാളികളുടെ വേതനത്തിൽ മുഖ്യപങ്ക് ഇടനിലക്കാർ കമ്മീഷനായി തട്ടിയെടുക്കും. മുൻപ് ഹാരിസൻ മലയാളം പ്ലാന്റേഷനിലെ ഒരു ഡിവിഷനിൽ വേതനം ലഭിക്കാതെ വന്നതോടെ ഇതരസംസ്ഥാന തൊഴിലാളികൾ പണിമുടക്കി.
സമരത്തിൽ ഇവർ മുഴക്കിയ മുദ്രാവാക്യങ്ങൾ മതപരമായ വചനങ്ങളായിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളെ ഒഴിവാക്കി പ്രാദേശിക മതനേതാക്കൾ ഇടപെട്ടാണ് അപ്പോൾ പ്രശ്നം പരിഹരിച്ചതെന്ന് പ്ലാന്റേഷൻ മസ്ദൂർ സംഘ് ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ പറയുന്നു.