video
play-sharp-fill

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റി; അയല്‍വാസിയെ തിരഞ്ഞ് പൊലീസ്; സംഭവം പീരുമേട്ടിൽ

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റി; അയല്‍വാസിയെ തിരഞ്ഞ് പൊലീസ്; സംഭവം പീരുമേട്ടിൽ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതി ഒളിവിൽ. പീരുമേട് കരടിക്കുഴി എ.വി.ടി. തോട്ടത്തിൽ സുനിൽ (23) ആണ് സംഭവത്തിന് ശേഷം ഒളിവിൽപോയത്.

പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. അയൽവാസി കൂടിയായ സുനിൽ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി. അസ്വഭാവികമായി തന്റെ അടുത്തെത്തിയ ഇയാളെ പ്രതിരോധിക്കാൻ പെൺകുട്ടി കത്രികയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ പ്രകോപിതനായ സുനിൽ പെൺകുട്ടിയുടെ കൈയിൽനിന്ന് കത്രിക പിടിച്ചുവാങ്ങിയശേഷം തലമുടി ബലമായി മുറിച്ചെടുക്കുകയായിരുന്നു. പെൺകുട്ടി പീരുമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പീരുമേട് സി.ഐ. എ.രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.