video
play-sharp-fill
ആത്മഹത്യയെന്ന് അടുത്ത ബന്ധുക്കൾ, തലക്കും ജനനേന്ദ്രിയത്തിലും മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്: സംഭവത്തിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് പോലീസ്

ആത്മഹത്യയെന്ന് അടുത്ത ബന്ധുക്കൾ, തലക്കും ജനനേന്ദ്രിയത്തിലും മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്: സംഭവത്തിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: ആത്മഹത്യയെന്ന് പറഞ്ഞ് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. പള്ളിക്കുന്ന് വുഡ്‌ലാന്റ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ ബാബു ആണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

തലയിലും ജനനേന്ദ്രിയത്തിലും ഉണ്ടായ മർദ്ദനമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവാവിന്റെ അടുത്ത ബന്ധുക്കൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആത്മഹത്തിൽ എന്ന് പറഞ്ഞത്. സംഭവത്തിൽ പീരുമേട് പോലീസ് ബിബിന്റെ കുടുംബാംഗങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നുണ്ട്.