സ്കൂളിൽ ഓണാഘോഷത്തിനിടെ ലൈംഗികാതിക്രമ ശ്രമം; നൃത്തപരിശീലനത്തിനിടെ കൈയിൽ പിടിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു; പി.ടി.എ. പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്
പിലിക്കോട്: പി.ടി.എ. പ്രസിഡന്റിനെതിരേ മാനഭംഗശ്രമത്തിന് പോലീസ് കേസെടുത്തു. പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റും സി.പി.എം. ഏച്ചിക്കൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ ടി.ടി. ബാലചന്ദ്രനെതിരേയാണ് ചന്തേര പോലീസ് ജാമ്യമില്ലാവകുപ്പിൽ കേസെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൃത്തപരിശീലനത്തിനിടെ കൈയില്‍ പിടിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്.
ചന്തേര സബ് ഇന്‍സ്പെക്ടര്‍ എം.വി. ശ്രീദാസിനാണ് അന്വേഷണച്ചുമതല.
Third Eye News Live
0