
തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ നാലു പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് എല്ലാവരേയും രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.
തൃശ്ശൂർ സ്വദേശികളായ വിദ്യാർത്ഥിനികൾ പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു. തുടർന്ന് പീച്ചി ഡാം സന്ദർശിക്കാനായി എത്തുകയും വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികൾ എത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയുമായിരുന്നു. തുടർന്ന് നാലു പെൺകുട്ടികളെയും തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


