video
play-sharp-fill

കഞ്ചാവുമായി പാഞ്ഞ യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കഞ്ചാവുമായി പാഞ്ഞ യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Spread the love

ആലപ്പുഴ: കഞ്ചാവുമായി പാഞ്ഞ യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പഞ്ചായത്ത് 12-ാം വാർഡ് ഇടത്തട്ടിൽ ജോസഫ് (ഷിബു-55) ആണ് മരിച്ചത്. പാർഥൻകവല-ആരാമം റോഡിൽ ഞായറാഴ്ച രാത്രി 9.30- ഓടെയാണ് അപകടം.

പാർഥൻകവല ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് കഞ്ചാവുമായി പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ജോസഫിനെ വീടിനു സമീപം ഇടിച്ചുവീഴ്ത്തിയത്. പരിക്കേറ്റു റോഡിൽക്കിടന്ന ജോസഫിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി.

അപകടത്തിനു പിന്നാലെ അതുവഴിവന്ന കാറിൽ ബൈക്കുയാത്രക്കാരായ യുവാക്കളെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ എത്തിയ സംഘം ചികിത്സയ്ക്കു പണമില്ലെന്ന പേരിൽ ആശുപത്രിയിൽനിന്നു രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ നൽകിയ ഫോൺ നമ്പരും വ്യാജമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ നൽകിയ വിലാസം ശരിയായിരുന്നതിനാൽ പ്രതികളെ പോലീസ് വൈകാതെ കണ്ടെത്തി. ഇവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മണ്ണഞ്ചേരി നേതാജി സ്വദേശികളാണ് ബൈക്കിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ബൈക്കിൽനിന്ന് കഞ്ചാവുപൊതികൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.