നിലക്കടല, ഉരുളക്കിഴങ്ങ്, മസാലകള്‍ തുടങ്ങി ചുരുക്കം ചേരുവകള്‍ മതി; 25 മിനിറ്റിനുള്ളില്‍ പീനട്ട് ടിക്കി റെഡി…! റെസിപ്പി ഇതാ

Spread the love

കോട്ടയം: വീട്ടില്‍ എളുപ്പത്തിലുണ്ടാക്കാവുന്ന പലഹാരമാണ് പീനട്ട് ടിക്കി. നിലക്കടല, ഉരുളക്കിഴങ്ങ്, മസാലകള്‍ തുടങ്ങി ചുരുക്കം ചേരുവകള്‍ മാത്രമേ പീനട്ട് ടിക്കി തയ്യാറാക്കാനായി ആവശ്യമുള്ളു.

video
play-sharp-fill

25 മിനിറ്റിനുള്ളില്‍ ഈ പലഹാരം ഉണ്ടാക്കിയെടുക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലക്കടല
പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്
മുളകുപൊടി – 1/2 ടീ സ്പൂണ്‍
ഗരം മസാല- 1/2 ടീ സ്പൂണ്‍
ജീരകപ്പൊടി- 1/2 ടീ സ്പൂണ്‍
കായം- ഒരു നുള്ള്
ബ്രഡ് ക്രംപ്‌സ്
നാരങ്ങാ നീര്
മല്ലിയില അരിഞ്ഞത്
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും നിലക്കടലയുമിട്ട് കുഴയ്ക്കുക. ഇതിലേക്ക് മുളകുപൊടി, ഖരം മസാല, ജീരകപ്പൊടി, കായം എന്നിവ ചേര്‍ക്കുക. ശേഷം ബ്രഡ് ക്രംപ്‌സ് കൂടി ചേര്‍ത്ത്, നാരങ്ങാ നീര് ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച മല്ലിയിലയും ഉപ്പും ചേര്‍ത്ത് നന്നായി കൂട്ടിയിളക്കുക. ഇവ ഉരുട്ടി ചെറുതായി പരത്തി വെക്കുക. ശേഷം മിതമായ ചൂടില്‍ എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുക. ഒരു ഭാഗം 3-4 മിനിറ്റു വരെയാണ് വേവിക്കേണ്ടത്. ഗോള്‍ഡന്‍ ബ്രൗണ്‍ കളറാകുന്നതു വരെ പീനട്ട് ടിക്കികള്‍ വേവിക്കുക. ഇത് ചട്‌നിക്കൊപ്പവും കഴിക്കാം.
എണ്ണ