സ്ഥിരമായി കാണാറുള്ള രണ്ട് മയിലുകളിൽ ഒന്നിനെ കാണാനില്ല; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കറിവെച്ച മയിലിനെ; ഒരാൾ അറസ്റ്റിൽ

സ്ഥിരമായി കാണാറുള്ള രണ്ട് മയിലുകളിൽ ഒന്നിനെ കാണാനില്ല; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കറിവെച്ച മയിലിനെ; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പൊന്നാനി : തമിഴ്‌നാട് സ്വദേശികൾ മയിലിനെ കൊന്ന് കറിവെച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തു. പൊന്നാനി കുണ്ടുകടവിലാണ് സംഭവം. നാടോടി സംഘമാണ് മയിലിനെ പിടികൂടി കറിവെച്ചത്.

പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശൻ എന്നിവർ മയിലിനെ പിടികൂടി കറിവെക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കി ഇറച്ചി ഇവർ സൂക്ഷിക്കുകയും ചെയ്തു. തുയ്യം ഭാഗത്ത് രണ്ട് മയിലുകൾ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെയാണ് നാട്ടുകാർ അന്വേഷിച്ചിറങ്ങിയത്.

തിരച്ചിലിലാണ് ഇവർ മയിലിനെ കറിവെച്ചതായി കണ്ടത്. തുടർന്ന് നാട്ടുകാർ ഫോറസ്റ്റിലും പൊലീസിലും വിവരമറിയിച്ചു.