സഭാധ്യക്ഷന്മാർക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും പി.സിജോർജ്:എഫ്സിആർഎ നിയമഭേദഗതിയില്‍ ഇവർ എന്തിനാണ് ഇത്ര ബഹളം വെക്കുന്നത്: ബിഷപ്പുമാർ ഇങ്ങനെ കിടന്ന് ബഹളം വച്ചാല്‍ തന്നെ അവർക്ക് എന്തോ കള്ളത്തരമുണ്ടെന്ന് ജനം സംശയിക്കുമെന്നും പിസി ജോർജ് പറഞ്ഞു.

Spread the love

കോട്ടയം: സഭാധ്യക്ഷന്മാർക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും പി.സിജോർജ്. എഫ്സിആർഎ നിയമഭേദഗതിയില്‍ ഇവർ എന്തിനാണ് ഇത്ര ബഹളം വെക്കുന്നതെന്ന് പിസി ജോർജ് ചോദിക്കുന്നു.
നിങ്ങള്‍ നോക്കിയാല്‍ മനസിലാകും പ്രശ്‌നമുണ്ടാക്കുന്നത് കോണ്‍ഗ്രസ് മനോഭാവമുള്ള ബിഷപ്പുമാരാണ്. വിദേശത്ത് നിന്ന് വരുന്ന പണത്തിൻ്റെ കൃത്യമായ കണക്ക് കാണിക്കണമെന്നാണ് നിയമഭേദഗതി പറയുന്നത്. അതാണ് ഇത്ര ബഹളത്തിന്റെ ആവശ്യമുണ്ടോ? ബിഷപ്പുമാർ ഇങ്ങനെ കിടന്ന് ബഹളം വച്ചാല്‍ തന്നെ അവർക്ക് എന്തോ കള്ളത്തരമുണ്ടെന്ന് ജനം സംശയിക്കുമെന്നും പിസി ജോർജ് പറഞ്ഞു.

video
play-sharp-fill

മാതാ അമൃതാനന്ദമയിക്കില്ലാത്ത എന്ത് പരാതിയാണ് ബിഷപ്പുമാർക്കുള്ളത്? ദീപിക മുഖപ്രസംഗത്തേയും അദ്ദേഹം വിമർശിച്ചു. ദീപികയുടേത് പത്രധർമ്മമല്ല. മണ്ഡലങ്ങളില്‍ ഒരു പ്രതിഷേധവുമില്ലെന്നും, എഫ്സിആർഎ ബിജെപിക്ക് പ്രതിസന്ധിയല്ലെന്നും പി . സി ജോർജ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം എഫ്സിആർഎ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. പാർലമെന്റില്‍ സർവ്വശക്തിയുമെടുത്ത് എതിർക്കും. എംപിമാരോട് എല്ലാം പാർലമെന്റില്‍ എത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേക്ക് നല്‍കുന്നവർ തന്നെയാണ് ക്രൈസ്തവരെ തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഫ്സിആർഎ ഭേദഗതി ഇന്ന് പരിഗണിക്കുന്നത് തടയാൻ പ്രതിപക്ഷം ശ്രമിക്കും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കും സഭ നിറുത്തിവയ്പ്പിക്കാൻ നോക്കുമെന്നാണ് സൂചന. ചർച്ചയ്ക്കെടുത്താലും പാസാക്കാനിടയില്ല രാജ്യസഭയിലും ഇത് ഇപ്പോൾ കൊണ്ടുവരാൻ സമയം ഇല്ലെന്നും സർക്കാർ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇന്നലെയും വിഷയത്തില്‍ പിസി ജോർജ് പ്രതികരിച്ചിരുന്നു.

‘ഇന്ത്യയിലാകെ രണ്ടേകാല്‍ ശതമാനം ക്രിസ്‌ത്യാനികളെ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്. ബിജെപി എന്നുകേട്ടാല്‍ ഹാലിളകും. ഇവർക്കൊന്നും തലയ്‌ക്ക് സ്ഥിരതയില്ല. പുതിയ നിയമഭേദഗതിയില്‍ ആർക്കും ആശങ്ക വേണ്ട. ബിജെപിയെപ്പോലെ ഇത്രയും ക്രിസ്‌ത്യാനികളെ അംഗീകരിച്ച ഒരു രാഷ്‌ട്രീയ പാർട്ടി വേറെ ഉണ്ടായിട്ടില്ല.’ ജോർജ് വ്യക്തമാക്കി.