
കോട്ടയം: മുൻ എംഎല്‍എ പിസി. ജോർജിന്റെ സമീപകാല പ്രസ്താവനകള്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. ക്രൈസ്തവരുടെ ചാമ്പ്യനായി ചമയാൻ പി.സി.ജോർജ് ശ്രമിക്കേണ്ടെന്നും സഭയുടെയും വിശ്വാസികളുടെയും കാര്യങ്ങള്‍ നോക്കാൻ അദ്ദേഹത്തെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും സഭ വ്യക്തമാക്കി.
സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സഭയെയും വിശ്വാസികളെയും കരുവാക്കാൻ അനുവദിക്കില്ലെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് വ്യക്തമാക്കി. ജോർജ് ക്രൈസ്തവരുടെ ഏകപക്ഷീയമായ പ്രതിനിധിയല്ലെന്നും സഭ ഓർമിപ്പിച്ചു.
പി.സി. ജോർജിന്റെ തോക്കിന് മാത്രമേ ലൈസൻസുള്ളൂ, നാക്കിന് ലൈസൻസില്ലെന്ന രാഷ്ട്രീയ എതിരാളികളുടെ പരിഹാസം ശരിവെക്കുന്ന

Whatsapp Group 1 | Whatsapp Group 2 |Telegram Group
രീതിയിലാണ് അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളുമെന്ന് സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. സമൂഹത്തില്‍ വിദ്വേഷം പടർത്തുന്ന പ്രസ്താവനകള്‍ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും സഭ ചൂണ്ടിക്കാട്ടി.



