video
play-sharp-fill

പനച്ചിക്കാടിന്റെ മണ്ണിൽ നിന്ന് തേര് തെളിച്ച് പി.സി.തോമസ്

പനച്ചിക്കാടിന്റെ മണ്ണിൽ നിന്ന് തേര് തെളിച്ച് പി.സി.തോമസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മുകാംബിക ക്ഷേത്ര മണ്ണിൽ നിന്നും തുടക്കം കുറിച്ച പര്യടന പരിപാടി ,പനച്ചിക്കാട് ,വിജയപുരം പഞ്ചായത്തുകളിലും ,കൊല്ലാട് ,നാട്ടകം മേഖലകളിലും പര്യടനം നടത്തി. പരുത്തുംപാറ കവലയിൽ നിന്നും തുടങ്ങിയ പര്യടന പരിപാടി ബി ഡി ജെ എസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന ഉത്ഘാടനം ചെയ്തു .മണ്ഡലത്തിലെ പ്രധാന ജനകീയ വിഷയമായ കുടിവെള്ള ക്ഷാമം പരിഹരികുന്നതിന് മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ കേന്ദ്ര സഹായം എത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു .നിലവിലെ എം.പി മണ്ഡലത്തെ ഉപേക്ഷിച്ചു പോയപ്പോൾ ,എം എൽ എ യെങ്കിലും ജനങ്ങളോടൊപ്പം നിന്ന് വികസനകാര്യങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കരുതിയ ജനങ്ങളേ വിഡ്ഢികളാക്കുകയാണ് കോൺഗ്രസ് ചെയ്തതെന്ന് യോഗങ്ങളിൽ പ്രസംഗിച്ച എൻ ഡി എനേതാക്കൾ പറഞ്ഞു .കാർഷിക മേഖലയേ പാടെ അവഗണിക്കുകയും ,കർഷകരേ കേവലം വോട്ടുകുത്തികളാക്കുകയുമാണ് നാളിതുവരെ ഇടതു വലതുപക്ഷങ്ങൾ കേരളത്തിൽ ചെയ്തു വന്നതെന്നു് കിസാൻ മോർച്ച ദേശിയ സമിതിയംഗം പി.ആർ.മുരളീധരൻ പറഞ്ഞു .വിശ്വാസികളും കർഷകരും തൊഴിലാളികളും ഉപേക്ഷിച്ച പ്രത്യേയ ശാസ്ത്രങ്ങൾ പേറുന്ന ഇടതുപക്ഷത്തിനും അവർക്ക് ചൂട്ടു പിടിക്കുന്ന കോൺഗ്രസിനും ചുട്ട മറുപടി നൽകാൻ ഈ തെരഞ്ഞെടുപ്പ് ജനങ്ങൾ വിനിയോഗിക്കുമെന്ന് പി.സി.തോമസ് വിശ്വാസം പ്രകടിപ്പിച്ചു .
കോട്ടയം മണ്ഡലപര്യടനയാത്രക്ക് സമാപനം കുറിച്ച് ചിങ്ങവനം കവലയിൽ നടന്ന പൊതുയോഗത്തിൽ പ്രശസ്ത സിനിമ സംവിധായകനും ബി.ജെ.പി സംസ്ഥാന സമിതിയംഗവുമായ രാജസേനൻ സംസാരിച്ചു .
മണ്ഡല പര്യടനയാത്രയ്ക്ക് നന്ദൻ നട്ടാശ്ശേരി ,സി എൻ സുബാഷ് ,ഡോ: ഗ്രേസമ്മ മാത്യു ,അഡ്വ: ശാന്താറാം, ബിനു ആർ വാര്യർ, എന്നിവർ നേതൃത്വം കൊടുത്തു .