play-sharp-fill
വൈക്കം ഇളക്കിമറിച്ച് പി.സി തോമസ്

വൈക്കം ഇളക്കിമറിച്ച് പി.സി തോമസ്

സ്വന്തംലേഖകൻ

കോട്ടയം :വൈക്കത്തെ റോഡ് ഷോ, ഇലക്ഷന് മുൻപുള്ള ശക്തിപ്രകടനമാക്കി എൻ ഡി എ വൈക്കം മണ്ഡലം കമ്മറ്റി .രാവിലെ മുളംതുരുത്തിയിലെ ശ്രീ പൂർണത്രയീശ വാനപ്രസ്ഥാശ്രമം – അമ്മമാരുടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും അമ്മമാരുടെ അനുഗ്രഹം വാങ്ങിയിറങ്ങിയ പര്യടനം കണയന്നൂർ താലൂക്കിലെ ഏരുവേലി ,പിറവം ,പെരുവ ,തലയോലപ്പറമ്പു് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി .ഇലഞ്ഞി ടൗണിലെ എൻ ഡി എ ഓഫീസ് ശ്രീ പി.സി.തോമസ് ഉത്ഘാടനം ചെയ്തു .വൈക്കം മണ്ഡലത്തിലെ പ്രധാനപ്പെട്ട മതസ്ഥാപനങ്ങൾ സന്ദർശിച്ച സ്ഥാനാർത്ഥി അവരുടെ വോട്ടുകൾ ഉറപ്പിക്കുകയും ചെയ്തു ..


അടിയന്തിരാവസ്ഥക്കാലത്തെ കൊടിയ പീഢനമനുഭവിച്ച ശ്രീ വൈക്കം ഗോപകുമാർ പി സി തോമസിനെ അനുഗ്രഹിച്ചാശിർവദിച്ചു .സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്നു മുൻപു തന്നെ പ്രവർത്തകർക്കവേശമായി മാറി എൻ ഡി എ യുടെ വൈക്കം മണ്ഡലം കമ്മറ്റിയുടെ ‘റോഡ് ഷോ. മറ്റ് മുന്നണികൾക്കു ലഭിച്ച സ്വീകര്യതേയേക്കാളും വളരെ മുന്നിലായി പി.സി.തോമസിന്റെ പ്രവർത്തനങ്ങളും ,മുന്നേറ്റവും .വരും ദിവസങ്ങളിൽ കോട്ടയം കാണാൻ പോകുന്നത് തീപാറുന്ന പ്രചരണമായിരിക്കുമെന്ന് ഇതിനോടകം ബോധ്യപ്പെട്ടു കഴിഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group