play-sharp-fill
അക്ഷരനഗരിയേ അവേശത്തിലാഴ്ത്തി പി.സി.തോമസിന്റെ റോഡ്ഷോ

അക്ഷരനഗരിയേ അവേശത്തിലാഴ്ത്തി പി.സി.തോമസിന്റെ റോഡ്ഷോ

സ്വന്തം ലേഖകൻ

കോട്ടയം : തിരുനക്കര വിഘ്നേശ്വരന്റെ മുൻപിൽ ഇരു കൈയും കൂപ്പി ,വിഘ്നങ്ങൾ മാറാൻ നാളികേരവുമുടച്ചായിരുന്നു പി.സി.തോമസ് റോഡ് ഷോയ്ക്ക് പുറപ്പെട്ടത്.സ്ത്രീകളടക്കം ആയിരകണക്കിന് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു .


അക്ഷരനഗരിയുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം രേഖപ്പെടുത്തുന്ന തരത്തിലായിരുന്നു എൻ ഡി എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ പ്രകടനം .ഒരു കിലോമീറ്ററോളം നീളത്തിൽ തിങ്ങിനിറഞ്ഞ പ്രവർത്തകർക്കാവേശമായി വാദ്യഘോഷങ്ങളും ,കട്ടൗട്ടുകളും ,മുഖം മൂടികളും ,വർണ്ണ ബലൂണുകളും നിറഞ്ഞു നിന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് വലത് സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണത്തിന് സാക്ഷ്യം വഹിച്ച കോട്ടയത്തിന് പുതിയ ചരിത്രമായി മാറി പി.സി തോമസിന്റെ ജനബാഹുല്യം .പലപ്പോഴും അണപ്പൊട്ടിയ പ്രവർത്തകരുടെ ആവേശത്തെ നിയന്ത്രിക്കാൻ നേതാക്കൾ പാടുപെടുന്നതു കാണാമായിരുന്നു. ഇനിയുള്ള നാളുകൾ പര്യടനത്തിന്റെ തിരക്കിലാകുന്ന പി.സി യുടെ വോട്ടുകൾ ഉറപ്പിക്കുന്ന തിരക്കിലായിരിക്കും പ്രവർത്തകർ .വ്യാജ പ്രചരണങ്ങൾക്ക് കോപ്പുകൂട്ടുന്ന ഇടതു വലതു രാഷ്ടീയത്തിനേറ്റ പ്രഹരമായിരിക്കും പി.സി.തോമസിന്റെ സ്ഥാനാർതിത്വം .വിശ്വാസ സമൂഹത്തിന്റെ കാവൽക്കാരനായ എൻ ഡി എ സ്ഥാനാർത്ഥി ജനമനസ്സുകളിൽ സ്ഥാനം നേടിയതിന്റെ സൂചനയാണ് റോഡ് ഷോയിൽ ഇന്നണിനിരന്ന ജനബാഹുല്യം നൽകുന്ന സൂചനയെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു. പ്രവർത്തകർക്കൊപ്പം പ്രകടനമായി ജില്ലാ കളക്ടറേറ്റിൽ കളക്ടറുടെ ചേംബറിലെത്തിയാണ് പി.സി തോമസ് പത്രിക സമർപ്പിച്ചത്.
സ്ഥാനാർത്ഥിയോടൊപ്പം ,എൻ ഹരി ,ഏറ്റുമാനൂർ രാധാകൃഷ്ണൻ ,എ ജി തങ്കപ്പൻ ,രാജൻ കണ്ണാട്ട് , ബിജി മണ്ഡപം ,സി .എൻ. സുബാഷ് എന്നിവരും ഉണ്ടായിരുന്നു.