video
play-sharp-fill

പി സി ജോർജ് അഴിക്കുള്ളിലേക്ക് ; വിദ്വേഷ പരാമര്‍ശ കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പി സി ജോർജ് അഴിക്കുള്ളിലേക്ക് ; വിദ്വേഷ പരാമര്‍ശ കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Spread the love

കോട്ടയം : വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോർജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയതോടെ മാർച്ച് 10 വരെ റിമാൻഡിൽവിട്ടു.

കേസില്‍ ഇന്ന് രാവിലെയാണ് ജോർജ് കോടതിയില്‍ കീഴടങ്ങിയത്. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് അഭിഭാഷകനൊപ്പം എത്തി കീഴടങ്ങിയത്. ഇന്ന് കീഴടങ്ങാമെന്ന് കാണിച്ച്‌ ജോര്‍ജ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പൊലിസിനു കത്ത് നല്‍കിയിരുന്നു.

പി സി ജോര്‍ജിനെ വീട്ടില്‍ എത്തിച്ച ശേഷം അവിടെ നിന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനായിരുന്നു ബി ജെ പി തീരുമാനം. എന്നാല്‍ പ്രകടനത്തിന് പൊലീസ് അനുമതി നല്‍കിയില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ ഈരാറ്റുപേട്ടയില്‍ വിന്യസിച്ചിരുന്നു. ജനുവരി 5ന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. മുസ്ലിംകള്‍ക്കെതിരെ ആയിരുന്നു വിദ്വേഷ പരാമര്‍ശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group