
കോട്ടയം: സിപിഎം നേതാക്കളെ പരിഹസിച്ച് രംഗത്തെത്തി എൻഡിഎ നേതാവും മുൻ എംഎല്‍എയുമായ പി.സി ജോര്‍ജ്. ‘ശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. വേടന്റെ വരെ നടത്തിയ സ്ഥിതിക്ക് നിങ്ങള്‍ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക് എന്നാണ് പി.സി ജോർജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
ചെറുക്കൻ നന്നാവട്ടെയെന്നും രാഹുല്‍ ഗാന്ധിയല്ല പാലക്കാട് എം എല്‍ എ രാഹുലിനെയാണ് ഉദ്ദേശിച്ചതെന്നും പി.സി ജോർജ് ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോളിറ്റ് ബ്യൂറോയില്‍ നിന്നും മാര്യേജ് ബ്യൂറോയിലേയ്ക്കുള്ള കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയെന്നും പിസി ജോർജ് പരിഹസിച്ചു.
പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ കേരളത്തില്‍ അഭയം തേടിയ വൈറല്‍ താരം മൊണാലിസയുടെ വിവാഹം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നിരുന്നു. അതിന് പിന്നാലെയാണ് സിപിഎം നേതാക്കളെ പരിഹസിച്ച് എൻഡിഎ നേതാവും മുൻ എംഎല്‍എയുമായ പി.സി ജോര്‍ജ് രംഗത്ത് വന്നത്.



