play-sharp-fill
ബിഷപ്പ് ഫ്രാങ്കോയ്ക്കുവേണ്ടി ജലന്ധറിൽ നടക്കുന്ന ത്യാഗ സഹന ജപമാല യാത്രയുടെ മുഖ്യാതിഥി പി.സി ജോർജ്ജ്

ബിഷപ്പ് ഫ്രാങ്കോയ്ക്കുവേണ്ടി ജലന്ധറിൽ നടക്കുന്ന ത്യാഗ സഹന ജപമാല യാത്രയുടെ മുഖ്യാതിഥി പി.സി ജോർജ്ജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജലന്ധർ ബിഷപ്പിന് വേണ്ടി രംഗത്തിറങ്ങിയ നേതാവാണ് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. രണ്ട് തവണ ബിഷപ്പിനെ കാണാൻ പാലാ സബ്ജയിലിൽ എത്തിയ ജോർജ്ജ് ബിഷപ്പ് പാവമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള ആരോപണവും ഉന്നയിച്ചു. കന്യാസ്ത്രീയെ അവഹേളിച്ചു പ്രസ്താവന നടത്തിയതിന്റെ പേരിൽ കേസ് വന്നിട്ടും പി സി കുലുങ്ങിയിട്ടില്ല.

എന്തായാലും പി സി ജോർജ്ജിന്റെ ഉദ്ദിഷ്ഠകാര്യത്തിന് ഉപകാര സ്മരണ എന്ന നിലയിൽ ജലന്ധർ രൂപതയും ബഹുമാനിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ പൂഞ്ഞാർ മണ്ഡലത്തിലും കോട്ടയത്തിലും ചുറ്റിനിലനിന്ന ജോർജ്ജ് പ്രഭാവം ഇനി അങ്ങ് പഞ്ചാബിലെ ജലന്ധറിലും ഉണ്ടാകും. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ എന്നോണം പിസി ജോർജ്ജിനെ ജലന്ധറിലേക്ക് ക്ഷണിച്ചിരിക്കയാണ് രൂപത. ജലന്ധറിൽ നടക്കുന്ന ത്യാഗ സഹന ജപമാല യാത്രയുടെ മുഖ്യാതിഥിയാണ് അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈമാസം 14നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കന്യാസ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടിയാണ് ഈ ത്യാഗയാത്ര എന്നതാണ് പ്രത്യേകത. ബിഷപ്പ് ഫ്രാങ്കോയ്ക്കായി നടത്തുന്ന പരിപാടിയിൽ മാർപാപ്പയുടെയും ജലന്ധറിലെ പുതിയ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസിന് വേണ്ടിയും കത്തോലിക്കാ സഭയ്ക്കു വേണ്ടിയും പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

മാർപാപ്പയുടെ പടത്തിനൊപ്പമാണ് പി സി ജോർജ്ജ് എംഎൽഎയും മുഖ്യാതിഥിയായി ഇടംപിടിച്ചത്. ജോർജ്, ബിഷപ്പ് ഫ്രാങ്കോ, ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ് എന്നിവരുടെ പടങ്ങളും ഉൾപ്പെടുത്തി പോസ്റ്റർ അടിച്ചിട്ടുണ്ട്. ജോർജ് ഈ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നാണ് നോട്ടീസിൽ അവകാശപ്പെടുന്നത്. ഒക്ടോബർ 14 ന് പഞ്ചാബിലെ ജലന്ധറിലുള്ള സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിൽ വൈകുന്നേരം അഞ്ചുമണിക്കാണ് ‘ത്യാഗ സഹന ജപമാല’ എന്ന പരിപാടി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടിയും, കത്തോലിക്കാ സഭയ്ക്കു വേണ്ടിയും ജലന്ധർ രൂപതയിലെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസിനു വേണ്ടിയും പ്രാർത്ഥിക്കാൻ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ജലന്ധർ രൂപത ഈ പരിപാടി സംഘടിപ്പിക്കുന്നതും ബിഷപ്പിന് വേണ്ടിയാണെന്ന പ്രത്യേകതയുണ്ട്. സാധാരണയായി ഒക്ടോബർ മാസമാണ് കത്തോലിക്കാ സഭ ജപമാല മാസമായി ആചരിക്കുക. ജപമാല മാസത്തോടനുബന്ധിച്ച് വീടുകളിലും പള്ളികളിലും ജപമാലയും ജപമാല പ്രദക്ഷിണങ്ങളും നടക്കും. ഈ വർഷം മുൻശീലങ്ങളെല്ലാം മാറ്റുകയായിരുന്നു അവർ.

ബിഷപ്പ് ഫ്രാങ്കോയെ സന്ദർശിക്കാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വൈദികർ ജലന്ധറിൽ നിന്നും ഇവിടെ എത്തിയിരുന്നു. അന്നാണ് പരിപാടിയിൽ പങ്കെടുക്കണം എന്ന് പി സി ജോർജ്ജിനോട് ആവശ്യപ്പെട്ടത്. ഈ ക്ഷണം പി സി സ്വീകരിക്കുകയാന്നു. 14ന് പരിപാടിയിൽ പങ്കെടുക്കാൻ പോകാനാണ് താനിരുന്നതെന്നാണ് അതുകൊണ്ട് മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും ജോർജ്ജ് പറഞ്ഞു. ജലന്ധർ സഭയിലെ ആളുകൾ തന്നെയാണ് ക്ഷണിച്ചത്. 5000 പേർ പങ്കെടുക്കുന്ന റാലിയും ഉണ്ടാകുമെന്ന് ജോർജ്ജ് പറഞ്ഞു. നിരപരാധിയായ പിതാവിനെ ജയിലിൽ അടച്ചതിൽ തനിക്ക് മനപ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.