
കോട്ടയം : കേരളത്തില്‍ 15-മുതല്‍ 30- സീറ്റുകള്‍ വരെ ബി.ജെ.പിക്ക് കിട്ടുമെന്ന് എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ പി.സി. ജോർജ്. മകൻ ഷോണ്‍ ജോർജ് പാലായിൻ ജയിക്കുമെന്ന് ഉറപ്പാണെന്നും ജോർജ് പറഞ്ഞു.
പൂഞ്ഞാറില്‍ എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനായാണെന്നും ജോർജ് പറഞ്ഞു.
യു.ഡി.എഫ്. സ്ഥാനാർഥി വർഷത്തില്‍ ഒമ്പത് മാസവും അമേരിക്കയിലാണ്. മൂന്ന് മാസം നാട്ടിലും ഉണ്ടാകും. എല്‍.ഡി.എഫ്. സ്ഥാനാർഥി അഞ്ചുവർഷം കിട്ടിയിട്ടും മണ്ഡലത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഇരുവരും ‘നിരാശാകാമുകന്മാരാ’കുമെന്ന് ജോർജ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തോല്‍വിയുണ്ടായത് മതവുമായി ഉണ്ടായ പ്രശ്നത്തിന്റെ പേരിലാണ്. അത് താൻ തിരിച്ചറിയുന്നു. അക്കാര്യങ്ങള്‍ പറഞ്ഞത് സത്യത്തിന്റെ ഭാഗത്ത് നിന്നുകൊണ്ടാണെന്നും ജോർജ് കൂട്ടിച്ചേർത്തു.
മുസ്ലിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നത് ബി.ജെ.പി.യാണ്. മുസ്ലിം വിഭാഗത്തില്‍നിന്നുള്ള നിരവധി മന്ത്രിമാർ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെന്ന് പി.സി. ജോർജ് പറഞ്ഞു.



