play-sharp-fill
നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പതിപ്പാണ് എസ് ഡി പി ഐ ; പി സി ജോർജ്

നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പതിപ്പാണ് എസ് ഡി പി ഐ ; പി സി ജോർജ്

കോട്ടയം : എസ്ഡിപിഐക്കെതിരെ രൂക്ഷ വിമ‌ർശനവുമായി പൂഞ്ഞാർ മുൻ എം.എല്‍.എ പി.സി ജോർജ്.”ഈ മത വെറിയന്മാരുടെ യഥാര്‍ത്ഥ ഉദ്ദേശം മനസിലായപ്പോള്‍ പരസ്യമായി തള്ളിപ്പറയാനും ഞാൻ മടി കാണിച്ചിട്ടില്ല”. 2016ല്‍ പരസ്യമായാണ് എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതെന്നും, എന്നാല്‍ യഥാർത്ഥ ഉദ്ദേശം മനസിലായപ്പോള്‍ തള്ളപ്പറയാനും താൻ മടികാണിച്ചില്ലെന്ന് പി.സി ഫേസ്ബുക്കില്‍ കുറിച്ചു.

യുഡിഎഫിന് എൽഡിഎഫിനും തന്റേടം ഉണ്ടെങ്കിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ട എന്ന് പറയണമെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ കുറിച്ചു.


 

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

”നിരോധിത മത തീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പതിപ്പാണ് എസ് ഡി പി ഐ എന്നത് എല്ലാ മലയാളികള്‍ക്കും അറിയുന്ന കാര്യമാണ് . ക്രിസ്തിയാനിയോടും ഹിന്ദുവിനോടും അരിയും മലരും കുന്തിരിക്കവും വാങ്ങി കരുതി ഇരിക്കാൻ ഭീഷണി മുഴക്കിയ തീവ്രവാദികള്‍ . അവർ ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരസ്യമായി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു .

രണ്ട് മണ്ഡലത്തില്‍ എല്‍ ഡി എഫിന് രഹസ്യ പിന്തുണയും.ഇങ്ങനെ ഒരു പരസ്യ പിന്തുണ ലഭിച്ചിട്ടും അതിനെ പരസ്യമായി സ്വീകരിക്കാനോ , തള്ളി പറയാനോ ആർജവം ഇല്ലാതെ രഹസ്യ കച്ചവടം നടത്തുകയാണ് യു ഡി എഫ് .

കഴിഞ്ഞ നിയമസഭയില്‍ നൂറു മണ്ഡലത്തില്‍ പിന്തുണയും നാല്‍പതു മണ്ഡലത്തില്‍ യു ഡി എഫ് വോട്ട് ചിതറക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിയെ നിർത്തി അതില്‍ മുപ്പതിനാലും ജയിച്ച എല്‍ ഡി എഫിനും മൗനം

.രണ്ടായിരത്തിപതിനാറില്‍ ഒറ്റയ്ക്കു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഞാൻ പരസ്യമായി പറഞ്ഞു ഏത് ചെകുത്താന്റെയും പിന്തുണ സ്വീകരിക്കുമെന്ന് . ഉടനെ എസ് ഡി പി ഐ എന്നെ പിന്തുണച്ചു . ഞാൻ രാത്രിയിലോ, തലയില്‍ മുണ്ടു പുതച്ചോ , ഒളിച്ചും പാത്തും അല്ല പിന്തുണ വാങ്ങിയത് .നക്ഷത്ര ചിഹ്നമുള്ള അവരുടെ രക്ത ഹരിത പതാക പരസ്യമായി കയ്യിലേന്തി തന്നെയാണ് പിന്തുണ സ്വീകരിച്ചത്. എന്നാല്‍ ഈ മത വെറിയന്മാരുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലായപ്പോള്‍ പരസ്യമായി തന്നെ ഇവരെ തള്ളി പറയാനും ഞാൻ മടി കാണിച്ചിട്ടില്ല.

ഈ രാജ്യത്തെ സ്‌നേഹിക്കാത്ത ഒരു തീവ്രവാദിയുടെയും വോട്ട് വേണ്ട എന്നും ഞാൻ പറഞ്ഞത് പരസ്യമായി തന്നെ അതും ഇവന്റെ ഒകെ മൂക്കിന്റെ താഴെ ഈരാറ്റുപേട്ടയില്‍ നിന്നുകൊണ്ട്. യു ഡി എഫിനും എല്‍ ഡി എഫിനും തന്റെടം ഉണ്ടെങ്കില്‍, സിരകളില്‍ ഓടുന്നത് കലർപ്പില്ലാത്ത രക്തം ആണെന് ഉറപ്പുണ്ടെങ്കില്‍ മത തീവ്രവാദികളുടെ പിന്തുണ വേണ്ട എന്ന് പരസ്യമായി പറയണം .അല്ലെങ്കില്‍ പിന്തുണ പരസ്യമായി സ്വീകരിച്ചു നന്ദി പറയാനുള്ള ചങ്കൂറ്റം കാണിക്കണം.

 

ഇത് രണ്ടുമല്ലാതെ പകല്‍ അവരെ എതിർക്കുകയും രാത്രിയില്‍ അവിഹിത ബന്ധം പുലർത്തുകയും ചെയുന്ന ഇവരേക്കാള്‍ മാന്യതയും അന്തസ്സും അഭിസാരികകള്‍ക്കു പോലുമുണ്ട്”. പി സി ജോർജ്‌