video
play-sharp-fill
കാണിക്കയിടീൽ നിർത്തിയാൽ രണ്ടു വർഷത്തിനകം ക്ഷേത്രങ്ങൾ വിശ്വാസികൾക്കു കിട്ടും: പി.സി ജോർജ്

കാണിക്കയിടീൽ നിർത്തിയാൽ രണ്ടു വർഷത്തിനകം ക്ഷേത്രങ്ങൾ വിശ്വാസികൾക്കു കിട്ടും: പി.സി ജോർജ്


സ്വന്തം ലേഖകൻ

കൊച്ചി: കാണിക്കയിടീൽ അവസാനിപ്പിച്ചാൽ രണ്ടു വർഷത്തിനകം ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് തിരികെ ലഭിക്കുമെന്ന് പി.സി ജോർജ് എംഎൽഎ. ക്ഷേത്ര നടത്തിപ്പിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും സംസ്ഥാന ഖജനാവിൽ നിന്നും പണം നൽകേണ്ട സാഹചര്യം ഉണ്ടായാൽ സർക്കാർ വിശ്വാസികളുടെ വഴിയേ വരുമെന്നും അദ്ദേഹം പറഞ്ഞു. എടയപ്പുറം ഭക്തജന സമിതി സംഘടിപ്പിച്ച ആചാര സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾക്കും ആരാധനാലയങ്ങളുണ്ട്. ഇവ ഭരിക്കുന്നത് ദേവസ്വം ബോർഡോ സർക്കാരോ അല്ല. എന്നാൽ ക്ഷേത്രങ്ങൾ ഭരിക്കുന്നത് അവിശ്വാസികളായ സർക്കാരും ദേവസ്വം ബോർഡുമാണ്. വനിതാ മതിൽ നിർമിക്കുന്നത് നവോത്ഥാന ലക്ഷ്യത്തിനാണെങ്കിൽ എൻഎസ്എസിനെയും ക്രൈസ്തവരെയും ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. നായരും ക്രിസ്ത്യനും മുസ്ലിമും ചേർന്നാൽ 54 ശതമാനമുണ്ട്. ഭൂരിപക്ഷം ജനതയെ ഒഴിവാക്കി നവോത്ഥാനമുണ്ടാക്കുന്നതിന്റെ പിന്നിൽ ജാതി രാഷ്ട്രീയമാണ്. ഈഴവ സമുദായത്തിൽ പിളർപ്പുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും പിസിജോർജ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group