video
play-sharp-fill

മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട: സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്; പി.സി.ജോർജ്

മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട: സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്; പി.സി.ജോർജ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവർത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ തനിക്ക് സൗകര്യമില്ലെന്ന് പി.സി.ജോർജ് എം.എൽ.എ. പ്രളയാന്തര കേരളമെന്ന വിഷയത്തിൽ പ്രതിപക്ഷം നടത്തിയ അടിയന്തര പ്രമേയത്തിൻ മേലുള്ള ചർച്ചയിലാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം മുഖ്യമന്തിയെ പുകഴ്ത്തിയത്. സർക്കാർ എന്ത് ചെയ്തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മൾക്കെല്ലാവർക്കും കൂടി എന്ത് ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും പി.സി.ജോർജ് പറയുകയുണ്ടായി. പ്രളയ ദുരിതാശ്വസത്തിൽ മുഖ്യമന്ത്രി ചെയ്ത കാര്യങ്ങൾ വിസ്മരിക്കാൻ ആവില്ല. ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവർത്തനം നടത്തിയത്. പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാർ. ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്ടർ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണെന്നും പി.സി.ജോർജ് വ്യക്തമാക്കി.