video
play-sharp-fill

പൂഞ്ഞാറിൽ ഷോൺ ജോർജ് മത്സരിക്കും: പാലായിൽ പി.സി ജോർജും; നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ നടക്കുക പൊരിഞ്ഞ പോരാട്ടം

പൂഞ്ഞാറിൽ ഷോൺ ജോർജ് മത്സരിക്കും: പാലായിൽ പി.സി ജോർജും; നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ നടക്കുക പൊരിഞ്ഞ പോരാട്ടം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പി.സി ജോർജ് എം.എൽ.എയുടെ മകൻ ഷോൺ ഷോർജിനെ പൂഞ്ഞാറിൽ കളത്തിലിറക്കിയ ശേഷം, ജോർജ് നേരിട്ട് പാലായിൽ മത്സരത്തിനിറങ്ങിയേക്കും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി താൻ തന്നെ പാലായിൽ മത്സരിക്കാനിറങ്ങുമെന്ന സൂചന നൽകിയ ജോർജ് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വെടി പൊട്ടിച്ചത്.

തന്റെ മകൻ ഷോൺ ജോർജ് പൂഞ്ഞാറിൽ മൽസരിക്കുമെന്ന വെളിപ്പെടുത്തലാണ് ജോർജ്  നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തനിക്കെന്താണ് പാലായിൽ മത്സരിച്ചാൽ. ആ കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ട്. ഞാൻ കാണിച്ചുതരാം ആര് ജയിക്കുമെന്ന്. പാർട്ടി അഞ്ചിടത്ത് മത്സരിക്കും. ഷോൺ ജോർജ് പൂഞ്ഞാറിൽ വന്നേക്കാം. അതിൽ ഉറപ്പ് പറയാനാകില്ല. പാലായിൽ എന്ത് നടക്കണമെന്ന് ജനപക്ഷം സെക്കുലർ തീരുമാനിക്കും’ പിസി ജോർജ് പറഞ്ഞത്തു

ഇതിനെപ്പറ്റി തീരുമാനിക്കാൻ തിരുവനന്തപുരത്ത് ജനുവരി 8 ന് യോഗം ചേരുമെന്ന് പറഞ്ഞ ജോർജ്, താൻ യുഡിഎഫ് അനുഭാവിയാണ്. താൻ യുഡിഎഫിൽ വന്നാൽ ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫ് ജയിക്കുമെന്ന് അവകാശപെട്ടു.

ഒന്നിച്ച് നീങ്ങണം എന്നാണ് പല കോൺഗ്രസ് നേതാക്കളും വ്യക്തിപരമായി പറഞ്ഞത്. തിരുവനന്തപുരത്ത് വെച്ച് നേരിൽ കാണാം എന്ന് ഉമ്മൻചാണ്ടിയും പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് ക്ഷണിച്ചാൽ യുഡിഎഫിൽ ചേരാൻ തയാറാണെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു.

പി സി ജോർജിന്റെ മുന്നണി പ്രവേശം ഉടൻ ഉണ്ടാകും എന്നാണ് ഇത് നൽകുന്ന സൂചനകൾ. പിസി ജോർജ് യുഡിഎഫിലേക്ക് വരുന്നതിൽ കോൺഗ്രസ് നേതാക്കൾക്കും ഘടകകക്ഷികൾക്കും എതിർപ്പുണ്ടാക്കനിയില്ല. ജോർജിന്റെ വരവോടു കൂടി കോട്ടയം ജില്ലയിൽ യു ഡി എഫ് ശക്തിപ്പെടുമെന്നാണ്  സൂചന.