“ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ നഷ്ടമായി,ഇതില്‍ 41 പേരെ മാത്രമേ തിരികെ ലഭിച്ചിട്ടുള്ളു” ; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോർജ്

Spread the love

കോട്ടയം : വീണ്ടും വിവാദ പരാമര്‍ശവുമായി പി സി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നാണ് പി സി ജോർജിന്‍റെ പ്രസ്താവന.

video
play-sharp-fill

400 പെണ്‍കുട്ടികളെ മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടമായെന്നും ഇതില്‍ 41 പേരെ മാത്രം തിരികെ കിട്ടി എന്നുമാണ് പി സി ജോർജിന്‍റെ പ്രസ്താവന. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്ബ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കണമെന്നും. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നും പി സി ജോർജ് പറഞ്ഞു.

ഈരാറ്റുപേട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ കേരളം മുഴവൻ കത്തിക്കാൻ തക്കവണ്ണമുള്ളതുണ്ടെന്നും, അത് എവിടെ കത്തിക്കാൻ ആണെന്ന് അറിയാമെങ്കിലും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിൻറെ പോക്ക് അപകടത്തിലേക്കാണെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതവിദ്വേഷ പരാമർശ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പിസി ജോർജിന്‍റെ വിവാദ പ്രസംഗം.

കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചർച്ചയില്‍ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതസ്പർധ വളർത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി.