
വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന് വീണ്ടും പൊലീസ് നോട്ടീസ് നൽകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് വീണ്ടും പൊലീസ് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് നോട്ടീസ് നല്‍കുന്നത്.നേരത്തെ ഹാജരാകാന്‍ ഫോര്‍ട്ട്് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ്് നല്‍കിയിരുെങ്കിലും ജോര്‍ജ്ജ് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് പി സി ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു പൊലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധി ലംഘനമല്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ജാമ്യം റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.
നേരത്തെ പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പോകുകയാണെന്നും ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പി സി ജോര്‍ജ് മറുപടി നല്‍കിയിരുന്നു.
അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. തുടര്‍ന്ന് പൊലീസ് പൂഞ്ഞാറിലെ വീട്ടിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്ന് തന്നെ ജാമ്യം ലഭിച്ചു. എന്നാല്‍ കൊച്ചിയിലെ വെണ്ണല ക്ഷേത്രത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ ജാമ്യം റദ്ദാക്കുകയായിരുന്നു. ജയിലിലേക്ക് അയക്കുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷം വീണ്ടും ജാമ്യം ലഭിച്ചു.