അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുസ്ലിം സമൂഹത്തിനെതിരേ വിദ്വേഷപരാമര്‍ശനം നടത്തിയതിന് നല്‍കിയ കേസില്‍ അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം.
ഇടത് പക്ഷപ്രവര്‍ത്തകര്‍ അടക്കം ഇതിനെതിരേ രംഗത്തുവന്നു.
പിസി ജോര്‍ജിനെ രക്ഷിക്കാന്‍ ഒത്തുകളിക്കുകയായിരുന്നു കേരള പോലിസെന്നാണ് പ്രധാനവിമര്‍ശനം. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് ജോര്‍ജിന് സഹായം ചെയ്യുകയായിരുന്നു സര്‍ക്കാരെന്നും പല സാമൂഹികമാധ്യമ ആക്റ്റിവിസ്റ്റുകളും പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോര്‍ജിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായില്ല എന്ന് വാര്‍ത്ത. ഹാജരാകാന്‍ പോലിസ് ആവശ്യപ്പെട്ടില്ലെന്ന് എ.പി.പി ഉമ. ഒട്ടും നിസ്സാരമല്ല ഈ സംഭവം. അതിഗുരുതരമായ വീഴ്ച”-
”വിവാദ പരാമര്‍ശങ്ങള്‍ നടത്തരുത് എന്ന ഉപാധിയോടെ ജാമ്യം ലഭിച്ച പി സി ജോര്‍ജ് മാധ്യമങ്ങളിലൂടെ വീണ്ടും വിദ്വേഷ പ്രസംഗം നടത്തി ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. കോടതിയില്‍ പോയി സര്‍ക്കാര്‍ വക്കീല്‍ മിണ്ടാതിരുന്നാല്‍ ഏത് കുറ്റവാളിക്കും ജാമ്യം കിട്ടും”-ഈ രീതിയിലാണ് പ്രതികരണങ്ങൾ വരുന്നത്.