നെഹ്റുവിനെതിരെയടക്കം വിവാദ പരാമര്‍ശം; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍‌

Spread the love

തിരുവനന്തപുരം: തുടർച്ചയായി
വിദ്വേഷപ്രസംഗം നടത്തുന്ന പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ.

2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തില്‍ ആർ. എസ്. എസ്. സഹയാത്രികനായ അജി കൃഷ്ണൻ സെക്രട്ടറിയായ എച്ച്‌. ആർ. ഡി. എസ്. ഇന്ത്യ തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വർഗീയ പരാമർശം നടത്തിയ പി സി ജോർജ് തനിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ പൊതുപ്രവർത്തകൻ എസ്. ടി. അനീഷ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പിന്നാലെയാണ് സർക്കാർ പി. സി. ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെക്കോടതിയുടെ ജാമ്യവ്യവസ്ഥ ബിജെപി നേതാവായ പി. സി. ജോർജ് നിരന്തരം ലംഘിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സർക്കാരിന്റെ ഹർജിയില്‍ പി. സി. ജോർജിന് ഹൈക്കോടതി നോട്ടീസ് നല്‍കി.എച്ച്‌.ആർ.ഡി.എസ് ഒത്താശയോടെയുള്ള പി.സി.ജോർജിന്റെ വർഗീയ പ്രസംഗത്തില്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരൻ നല്‍കിയ ഹർജി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നടപടി.