
പി. സി ജോർജ്ജിനെ ചക്കരപ്പെണ്ണ് ചതിച്ചതോടെ ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളി പുണ്യാളനും വീണ്ടും ചര്‍ച്ചയിൽ; ഒരിക്കലും ആരോടും പ്രതികാരം ആഗ്രഹിക്കാത്ത ആളാണ് താനെന്ന് ഉമ്മൻചാണ്ടി
സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ജീവിതവുമായി ഇഴ ചേര്‍ന്ന് കിടക്കുന്നതാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി. രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഉമ്മന്‍ ചാണ്ടി ആദ്യം ഓടിയെത്തുന്നത് പുതുപ്പള്ളി പള്ളിയിലേക്കാണ്. പി. സി ജോർജ്ജിനെ ചക്കരപ്പെണ്ണ് ചതിച്ചതോടെ ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളി പുണ്യാളനും വീണ്ടും ചര്‍ച്ചയിൽ.
പി.സി.ജോര്‍ജിനെതിരെ ചക്കരപ്പെണ്ണ് പീഡന പരാതി നല്‍കുകയും ജോര്‍ജ് അറസ്റ്റിലാകുകയും ചെയ്തതോടെ കേരളം ഉറ്റുനോക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിലേക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.സി.ജോര്‍ജ് അല്ല പലരും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്, അവരെല്ലാം മാറ്റി പറയുന്നുണ്ട്, ആരോടും ഒരിക്കലും പ്രതികാരം ആഗ്രഹിക്കാത്ത ആളാണ് താനെന്നായിരുന്നു പീഡനപരാതിയില്‍ ജോര്‍ജ് അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളോടുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇന്നലെ അറസ്റ്റിലായതിന് ശേഷം പരാതിക്കാരിക്ക് തന്നോടുള്ള വിരോധമായി ജോര്‍ജ് പറഞ്ഞ കാരണം പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മുൻ മുഖ്യമന്ത്രിക്കെതിരെ പോലും പീഡന പരാതി ഉന്നയിച്ച സ്ത്രീയാണെന്നും അത് തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ്. സിബിഐ അന്വേഷിക്കുന്ന കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളസാക്ഷി പറയാത്തതാണെന്നതാണ്. കോടതിയില്‍ ഇന്നലെ പിസി ജോര്‍ജിന് ജാമ്യത്തിനായി അഭിഷാകന്‍ ഉയര്‍ത്തി പ്രധാന വാദങ്ങളിലൊന്ന് . അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ സജീവമായി ചര്‍ച്ചചെയ്യുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരാണ്.
തട്ടിപ്പുകേസിലെ പ്രതി തന്നെ ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ച ഘട്ടത്തില്‍ അത് ഏറ്റുപിടിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ പാളയത്തിലെ പട നയിച്ചത് ജോര്‍ജായിരുന്നു. തട്ടിപ്പു കേസിലെ പ്രതിയും താനും അടുത്ത സൗഹൃദമുള്ളവരാണെന്ന് സമീപകാലത്ത് പോലും പരസ്യമായി പറഞ്ഞ പി.സി.ജോര്‍ജിനെതിരെ അതേ പരാതിക്കാരി പീഡന പരാതി നല്‍കുകയും ജോര്‍ജ് അറസ്റ്റിലാകുകയും ചെയ്തത് കേരളം അമ്പരപ്പോടെയാണ് കണ്ടത്.
എതിരാളികള്‍ പോലും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ലൈംഗിക ആരോപണങ്ങളായിരുന്നു പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ചത്. എന്നാല്‍ അതെല്ലാം അന്ന് ജോര്‍ജിന് വേദവാക്യമായിരുന്നു. ഇന്നലെ അറസ്റ്റിലായതിന് ശേഷം പരാതിക്കാരിക്ക് തന്നോടുള്ള വിരോധമായി ജോര്‍ജ് പറഞ്ഞ കാരണം, സിബിഐ അന്വേഷിക്കുന്ന കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളസാക്ഷി പറയാത്തതാണെന്നതാണ്. കോടതിയില്‍ ഇന്നലെ പിസി ജോര്‍ജിന് ജാമ്യത്തിനായി അഭിഭാഷകന്‍ ഉയര്‍ത്തി പ്രധാന വാദങ്ങളിലൊന്ന് പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മുന്‍ മുഖ്യമന്ത്രി പോലും പീഡന പരാതി ഉന്നയിച്ച സ്ത്രീയാണെന്നും അത് തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ്.
ജോര്‍ജ് കൊളുത്തിയ തീ ജോര്‍ജ് തന്നെ അണയ്ക്കുന്നത് പോലെയായി അത്. ഉമ്മന്‍ ചാണ്ടിക്കെതിരെ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങേണ്ടിവന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഇഷ്ടദൈവമായ പുതുപ്പള്ളി പുണ്യാളനും ചര്‍ച്ചയാകുന്നത്. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്നവരുടെ ജോര്‍ജിന്റെ അറസ്റ്റ് സംബന്ധിച്ച നിലപാട്.
കോടതി ജോര്‍ജിന് ജാമ്യം അനുവദിച്ചെങ്കിലും അപ്രതീക്ഷിതമായി ഉയര്‍ന്ന പീഡന പരാതിയും അറസ്റ്റും, ജോര്‍ജിനെ ഞെട്ടിച്ചു. കേസില്‍ റിമാന്റ് ഉറപ്പിച്ചാണ് ജോര്‍ജ് കോടതിയിലെത്തിയത്. എന്നാല്‍ പൊലീസിന്റെ പിടിപ്പുകേടും വക്കിലിന്റെ സാമര്‍ത്ഥ്യവും ഒത്തുചേര്‍ന്നതോടെ ജാമ്യമായി.
എന്നാല്‍ ഈ ഘട്ടത്തില്‍ സോഷ്യല്‍ മീഡിയ സജീവമായി ചര്‍ച്ചചെയ്യുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരാണ്. തട്ടിപ്പുകേസിലെ പ്രതി തന്നെ ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ച ഘട്ടത്തില്‍ അത് ഏറ്റുപിടിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് പാളയത്തിലെ പട നയിച്ചത് ജോര്‍ജായിരുന്നു. ഉമ്മന്‍ ചാണ്ടിയെന്ന വയോധികനെ കുറിച്ച് പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ കേട്ട് പൊതുസമൂഹം മൂക്കത്ത് വിരല്‍ വച്ചു.
എന്നാല്‍ അടുത്ത കാലത്തും ഉമ്മന്‍ ചാണ്ടിക്കെതിരെ പി.സി. ജോര്‍ജ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതാണ് ഉമ്മന്‍ ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണം. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിജിലന്‍സ് അന്വേഷണം വന്നു. അന്ന് വിജിലന്‍സിന് ഇക്കാര്യത്തില്‍ മൊഴി നല്‍കി. മൊഴി നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കേസ് വ്യാജമാണെന്ന് പറയുന്നു.